ശ്രീയുടെ ആമി 5 [ഏകലവ്യൻ]

Posted by

“ഏട്ടാ….”

“ഏട്ടന് തന്ന വാക്കുകൾ എനിക്ക് പാലിക്കാൻ പറ്റിയില്ല..”

എങ്ങലടിച്ച സ്വരത്തോടെ അവൾ തല ഉയർത്തി. കലങ്ങിയ കണ്ണുകളും ചുവന്നു വന്ന മൂക്കും. തെന്നിയ മുടിയിഴകളും അവളുടെ മുഖത്തെ കുറ്റബോധം പ്രതിഫലിപ്പിച്ചു. കുറച്ച് കരയട്ടെ എന്ന് അവനും ചിന്തിച്ചു. അവന്റെ മൗനം അവളെ കൂടുതൽ അലോസരപ്പെടുത്തി.

“ഏട്ടാ…. എന്നോട് ക്ഷമിക്കാൻ പറ്റില്ലെന്ന് അറിയാം. പക്ഷെ അങ്ങനെ സംഭവിച്ചു പോയി..”

“ഏട്ടനെന്താ ആലോചിക്കുന്നേ…? എന്നോട് ക്ഷമിക്കുമോ..?”

“ഇത് പറയാൻ എന്താ ഇത്ര വൈകിയത്. അന്ന് വൈകിട്ടോ രാത്രിയോ പറയണ്ടേ.. രാത്രി നി കരയുകയല്ലേ ചെയ്തത്..?”

“അത്…അത്..”

“ഈ ചിന്ത തന്നെയല്ലേ നി എന്നോട് ചെയ്യുന്ന ചതി.”

“അല്ല.. അങ്ങനെയല്ല.. അപ്പോ ഞാൻ…”

“അന്ന് രാത്രി കരഞ്ഞതും ഇതോർത്തുള്ള കുറ്റ ബോധം കൊണ്ടായിരുന്നില്ലേ.?”

“ഏട്ടാ… ഞ്..ഞാൻ.. ഞാൻ അങ്ങനെയൊന്നും നടക്കാൻ വേണ്ടി വിചാരിച്ചിട്ടില്ല. അതിന് വേണ്ടിയുമല്ല കൂടെ പോയത്.. പക്ഷെ…”

നന്നായി ഇടറിയ സ്വരത്തോടെ വാക്കുകൾ മുഴുവിക്കാനാവാതെ അവൾ അലമുറയിട്ട് കരയാൻ തുടങ്ങി. മിനുട്ടുകൾ നീണ്ടു നിന്നു അവളുടെ കരച്ചിൽ. അവൻ ഒന്നും മിണ്ടിയില്ല. താൻ കരയുന്നത് ഏട്ടന് ഒരിക്കിലും സഹിക്കില്ലെന്ന് അവൾക്ക് അറിയാം പക്ഷെ ഇപ്പോഴുള്ള ശ്രീയുടെ നിശ്ചലാവസ്ഥ അവളിൽ ഭ്രാന്തമായ വികാരങ്ങളാണ് ഉണ്ടാക്കുന്നത്.

എല്ലാത്തിനും കൂടെ കൊച്ചു ശിക്ഷ അവളും അനുഭവിക്കട്ടെ എന്നവൻ കരുതി. നന്നായി കരഞ്ഞു തളർന്ന അവളിൽ എങ്ങലുകളുടെ ശക്തി കുറഞ്ഞ മൂളലുകൾ മാത്രമായി ഉയർന്നു. കൺപോളകൾ രണ്ടും നീര് വന്ന് തടിച്ചു. എന്നിട്ടും തുടർന്ന് പോകുന്ന ശ്രീയുടെ മൗനം അവളുടെ നെഞ്ചിൽ മുള്ള് പോലെയാണ് തറിക്കുന്നത്. ഏട്ടൻ തന്നെ ഉപേക്ഷിക്കുമോ എന്ന ഭയം അവളിൽ കൂടി വന്നു. നനവാറാത്ത കവിളുകൾ തുടക്കാതെ തന്നെ തല ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *