ഒരു മണി ആവുമ്പോഴേക്കും വലിയ ത്രീ സ്റ്റാർ ഹോട്ടലിന് മുന്നിൽ തന്നെ കാറെത്തി. രണ്ടു പേരും ഇറങ്ങി. ബീച്ചിൽ നിന്ന് വീശിയടിക്കുന്ന ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ പാറികളിക്കുന്നതിനോടൊപ്പം അണിവയറ് മറച്ചിരുന്ന സാരിയുടെ ഭാഗവും തെന്നി. അവളത് വേഗം നീക്കി പൊക്കിൾ മറച്ച് റിതിന്റെ പുറകെ ഹോട്ടലിൽ കയറി.
വിശാലമായ എ ക്ലാസ്സ് ഹോട്ടൽ. ശാന്തമായ അന്തരീക്ഷം. ഗ്രൗണ്ട് നിലയിൽ അങ്ങിങ്ങായി ടേബിളുകളിൽ ഹൈ ക്ലാസ്സ് ഫാമിലികളും കപിൾസും ഉപവിഷ്ടരാണ്. എല്ലാ ഭാഗത്തേക്കും കണ്ണോടിച്ചപ്പോൾ തന്നെ അവൾക്ക് ഹോട്ടലിന്റെ ഉന്നത നിലവാരം മനസിലായി. അത്രത്തോളം നിയന്ത്രിതമായ അന്തരീക്ഷവും.
വാഷ് റൂമിൽ കയറിയ സമയം അവൾ ഫോണെടുത്ത് ശ്രീക്ക് മെസ്സേജ് അയച്ചു. പക്ഷെ റിതിൻ ആഗ്രഹം പറഞ്ഞത് അറിയിച്ചില്ല. ഹോട്ടലിന്റെ പേരും സ്ഥലവും മെസ്സേജ് അയച്ച് കൊടുത്തു. മെസ്സേജ് കണ്ടപ്പോൾ ശ്രീയുടെ നെഞ്ചിടിപ്പ് ചെറുതായി വർദ്ധിക്കുന്നുണ്ട്. ഇപ്പോൾ ആമിയുള്ളത് ടൗണിൽ നിന്നും കുറച്ച് ദൂരയാണെന്ന വസ്തുത അവന് ഉൾക്കൊള്ളാതെ വേറെ വഴിയില്ല.
“എന്താ ആമി നേർവസ് ആയി ഇരിക്കുന്നെ..?”
ടേബിളിന് മുന്നിൽ അഭിമുഖമായി ഇരിക്കുന്ന ആമിയുടെ മുഖം കണ്ട് റിതിൻ ചോദിച്ചു. ഒന്നുമില്ലെന്നവൾ തല കുലുക്കിയെങ്കിലും മനസ്സ് കൈവിട്ടു പോകുമോ എന്നൊരു ചിന്ത അവളിൽ നിഴലിക്കുന്നുണ്ട്. ഓർഡർ എടുക്കാൻ വേണ്ടി വെയിറ്റർ വന്നു. മെനു ഒന്ന് വീക്ഷിച്ച ശേഷം റിതിൻ നല്ലൊരു ഐറ്റം പറഞ്ഞു. അറേബ്യൻ..! അവളും അത് തന്നെ ഓർഡർ കൊടുത്തു. സ്റ്റാർട്ടർ കിട്ടി. റിതിൻ ആമിയുടെ മുഖഭാവങ്ങൾ തന്നെ വീക്ഷിക്കുകയാണ്. അതവളും അറിയുന്നുണ്ട്.