അവിടെ ഒക്കെ രാത്രി കണ്ടാൽ പേടി തോന്നും. രാവിലെ ഒക്കെ ആണെങ്കിൽ ഫോട്ടോസ് എടുക്കാൻ പറ്റിയ സ്ഥലങ്ങൾ ആണ്. പക്ഷെ ഇവിടെ ഒന്നും അങ്ങനെ ആരും വരാറില്ല. അമ്പലത്തിലേക്കും അല്ലെങ്കിൽ ആടിനെ തീറ്റിക്കുവാനും മാത്രം ആണ് ആളുകൾ അതിലേ പോകാറുള്ളത്. അമ്മയുടെ കൂട്ടുകാരികൾ ആയ മറ്റു സ്ത്രീകൾ ആകട്ടെ വീടുകൾ അമ്പലത്തിലെ വേറെ ഭാഗത്തായത് കൊണ്ട് അവരെ കാണണമെങ്കിൽ അമ്പലത്തിലേക്ക് പോകണമായിരുന്നു.
ഞാൻ നടന്നു ആ തോടിനടുത്തേക്കു എത്തിയപ്പോളേക്കും അമ്മ വേഗം നടന്നു വരുന്നത് കണ്ടു. അമ്മ ആകെ നനഞ്ഞൊട്ടിയിരുന്നു. അവിടെ വലിയ മരങ്ങൾ ഉള്ളതിനാൽ അതിന്റെ താഴേക്ക് മഴ പെയ്യുമായിരുന്നില്ല.
ഞാൻ നോക്കുമ്പോൾ അവിടെ രണ്ടാടുകളെ കെട്ടിയിട്ടുണ്ട്. അപ്പോൾ അവിടെ ബീരാനോ സലീമോ ഉണ്ടായിരിക്കണം എന്ന് ഞാൻ കരുതി. ആടുകൾ മഴയത്തു നിന്നായിരുന്നു പുല്ലു തിന്നിരുന്നത്. അമ്മ വഴിയിൽ നിന്നും മഴയുടെ ശക്തി കൂടിയപ്പോൾ മരങ്ങൾക്കിടയിലേക്കു കയറി നിന്നു. അമ്മ എന്നെ കണ്ടിരുന്നില്ല. എന്റെ കയ്യിലുള്ള കുട ആണെങ്കിൽ കാറ്റത്തു പാറിക്കൊണ്ടിരുന്നു. ഞാൻ വഴിയിൽ നിന്ന് പൊന്തക്കാട്ടിലൂടെ അമ്മ നില്കുന്നിടത്തേക്കു പോകാനായി പൊന്തക്കാടിന്റെ ഉള്ളിലേക്ക് കയറി.
അപ്പോൾ പെട്ടെന്ന് ഞാൻ ബീരാന്റെ ശബ്ദം കേട്ടു.
ബീരാൻ: ആഹ് ശ്രുതി മോൾ ഇന്ന് കുട എടുത്തില്ലേ…
അമ്മ: ഏഹ് ആ ബീരാനിക്കയോ…ആടിനെ തീറ്റിക്കാൻ വന്നതാണോ….
ബീരാൻ: അതെ മോളെ. എനിക്കിന്ന് ടൗണിൽ പോകേണ്ട ആവശ്യമുണ്ട്. ഇവറ്റകളെ കെട്ടിയിട്ടു പോകാം എന്ന് കരുതിയപ്പോൾ എന്താ മഴ…..