വൈകുന്നേരം സന്ദീപ് വീട്ടിലേക്ക് വന്നു. വീട്ടിൽ ആകെ ഒരു നിശബ്ദതയായിരുന്നു. ബീന കുറേ പ്രാവശ്യം പോയി ആതിരയെ വിളിക്കാനും അവളുമായി സംസാരിക്കാനും ശ്രമിച്ചു പക്ഷെ അവൾ അമ്മയുമായി സംസാരിക്കാൻ നിന്നില്ല. പിറ്റേന്ന് സന്തീപും ആതിരയും കോളേജിലേക്ക് പോയതിന് ശേഷമാണ് വിനോദ് ജോലി കഴിഞ്ഞ് വന്നത്.
“എന്തായി അമ്മേ, അവളുമായി വല്ലതും സംസാരിച്ചോ..?“
വന്നയുടനെ അവൻ ബീനയോട് ചോദിച്ചു.
“ഇല്ല, അവളൊന്നും മിണ്ടാൻ നിന്നില്ല. ഒന്നും കഴിച്ചതോ കുടിച്ചതോ ഒന്നുമില്ല. എന്റീശ്വരാ, എനിക്കൊന്നും മനസ്സിലാവുന്നില്ല. ഇനി എന്താ ചെയ്ക.?“ ബീന വളരെ സങ്കടത്തോടെ ചോദിച്ചു.
”ഞാനൊന്ന് ശ്രമിച്ച് നോക്കട്ടെ അമ്മേ..?“
‘ഒന്നും നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല.”
“അമ്മ ഒരു കാര്യം ചെയ്യണം, അവര് വന്നാൽ അമ്മ സന്ദീപുമായി. പുറത്തെവിടേക്കെങ്കിലും പോവണം. ബാക്കി കാര്യം ഞാനേറ്റു..”
“ഉം.. ശരി.”
അന്ന് വൈകുന്നേരം അവർ വന്നപ്പോൾ ബീന വിനോദ് പറഞ്ഞതുപോലെ സന്തീപിനേയും കൂട്ടി മാർക്കെറ്റിലേക്ക് പോയി. അവർ പോയ ഉടനെ വിനോദ് വാതിലടച്ച് കുറ്റിയിട്ട് നേരെ ആതിരയുടെ മുറിയിലേക്ക് ചെന്നു.
ആതിര തന്റെ കട്ടിലിൽ മലർന്ന് കിടക്കുകയായിരുന്നു. അവനെ കണ്ടയുടനെ അരിശം മൂത്ത അവൾ ഉച്ചത്തിൽ പറഞ്ഞു,
“എന്തിനാ ഇങ്ങോട്ട് വന്നത്, എന്റെ മുറിയിൽ നിന്നും ഇറങ്ങിപ്പോ,.”
“മോളേ എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട് .”
“എനിക്കൊന്നും കേൾക്കേണ്ട. എനിക്കിയാളെ കാണുകയേ വേണ്ട, എന്നിട്ടല്ലെ. സംസാരം.”
“ഞാൻ പറയുന്നതൊന്ന് കേൾക്ക്, എന്നിട്ട് നീ എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ. അല്ലെങ്കിൽ ഞാൻ എന്നെന്നേക്കുമായി ഈ വീട്ടിൽ നിന്നും പോയിക്കോളാം. അതിന് മുമ്പായി എനിക്ക് പറയാനുള്ളത് കൂടി നീ കേൾക്കണം.
അത് കേട്ട് ആതിര ദേഷ്യത്തോടെത്തന്നെ താഴെ തറയിലേക്ക് നോക്കിക്കൊണ്ട് കട്ടിലിൽ എണീറ്റ് ഇരുന്നു.