എന്റെ അനുമോൾ 2
Ente Anumol Part 2 | Author : Garuda
[ Previous Part ] [ www.kkstories.com]
ദയവായി ഒന്നാം ഭാഗം വായിക്കണേ. എന്നിട്ട് തുടരൂ. ഏകദേശം 28 ഭാഗങ്ങൾ വരെ ഉണ്ടായിരിക്കും. നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഞാൻ പെട്ടെന്ന് എഴുതി തീർക്കാൻ ശ്രമിക്കാം.
തുടരാം…
അമ്മ മാമിയെ കൈ പിടിച്ചകത്തേക്ക് കയറ്റി. കയ്യിലെ മൈലാഞ്ചി എല്ലാം പോയിരിക്കുന്നു. കാലിലും ഞാൻ നോക്കി. എല്ലാം തേഞ്ഞു മാഞ്ഞു പോയി. പക്ഷെ എന്നാലും അവ കാണാൻ നല്ല രസമാണ്. മാമനും അച്ഛനും പുറത്തിരുന്നു വർത്തമാനം ആരംഭിച്ചു. ഞാനും അവരുടെ കൂടെ ഇരുന്നു. അമ്മ മാമിയെയും കൊണ്ട് അകത്തേക്ക് പോയി.
അച്ഛൻ മാമന്റെ ഗൾഫിൽ പോകാനുള്ള കാര്യങ്ങൾ അന്വേഷിച്ചു. ആ വിഷയം ഞാൻ ശ്രദ്ദിച്ചു കേട്ടു.
മാമൻ : ദുബായിലേക്കാണ്. നല്ലൊരു കമ്പനിയിൽ ആണ്. കാർ വർക്ക് ഷോപ്പ് തന്നെയാണ്.
അച്ഛൻ : അത് നന്നായി. വിസയുടെ കാര്യങ്ങൾ എന്തായി.
മാമൻ : വിസ അടിക്കാൻ കൊടുത്തിട്ടുണ്ട്. പകുതി ക്യാഷ് അവരും ബാക്കി ഞാനും എടുക്കണം. താമസം ഭക്ഷണം ഇത് രണ്ടും നമ്മളന്നെ നോക്കണം. ഒരു പാലകട്ടുകാരന്റെയാണ് ഷോപ്പ്.
അച്ഛൻ : പൈസക്ക് എന്തേലും ആവിശ്യം ഉണ്ടെങ്കിൽ പറയാൻ മടിക്കേണ്ട.
മാമൻ അതൊന്നുമില്ല. എല്ലാം ഒക്കെ ആണ്.
അവർ പറയുന്നതൊക്കെ കേട്ടു കൊണ്ടിരിക്കുകയാണ് ഞാൻ. ഇടയ്ക്കു കണ്ണ് അകത്തേക്ക് പോകുന്നുണ്ട്. പക്ഷെ അവർ അടുക്കളയിൽ ആണ്. മാമൻ തുടർന്നു.
മാമൻ : അടുത്തമാസം 17നു പേപ്പർ മെയിൽ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. നോക്കട്ടെ.