“” സഹായിക്കാമച്ചോ… “
തങ്കച്ചൻ വിനയത്തോടെ പറഞ്ഞു.
“” ശരി ടോണിച്ചാ..നമുക്ക് സ്ഥമൊന്ന് നോക്കാം..’”
അച്ചൻ, ടോണിയെ വിളിച്ച്, മത്തായിച്ച നേയും കൂട്ടി മുന്നോട്ട് നടന്നു.
“ അച്ചോ… കറിയാച്ചന്റെ കടക്ക് ചാരിത്തന്നെ മതിയെന്നാണ് എനിക്ക് തോന്നുന്നത്.. രണ്ട് കടയും അടുത്തടുത്ത് ആകുന്നതല്ലേ നല്ലത്…”
ടോണി ഒരഭിപ്രായം പറഞ്ഞു.
“” അത് ശരിയാണച്ചോ… ഏതായാലും കറിയാച്ചന്റെ കടയിലേക്ക് ആളുകൾ വരും… അപ്പോൾ അതിനടുത്ത് തന്നെയാ സൗകര്യം.. “
മത്തായിച്ചന്റെ അഭിപ്രായവും അത് തന്നെയായിരുന്നു.
“ മത്തായിച്ചാ,.. സ്ഥലം അളന്ന് ഒന്നു കയർ കെട്ടി തിരിക്കണ്ടേ… ?”
ടോണി ചോദിച്ചു.
“ ഓ.. എന്നാത്തിനാ…ടോണിക്ക് വേണ്ട സ്ഥലം നോക്കുക… അവിടെ ടോണി ഉദ്ദേശിച്ച കാര്യം നടത്തുക.. അത്ര തന്നെ.. അങ്ങിനെയല്ലച്ചോ… ?’
മത്തായിച്ചൻ, അച്ചനോട് ചോദിച്ചു.
“ മത്തായിച്ചന് സമ്മതമാണെങ്കിൽ അങ്ങിനെ തന്നെ.. അപ്പോൾ ടോണീ.. കാര്യങ്ങളെല്ലാം ഇനി നീ നോക്കി നടത്തുക..
പിന്നെ ടോണീ.. നിന്റെ താമസത്തിനെന്ത് ചെയ്യും…”
അച്ചൻ കാതലായപ്രശ്നം ടോണിയോട് ചോദിച്ചു.അപ്പോഴാണ് ടോണിയും അതിനെ കുറിച്ച് ചിന്തിക്കുന്നത്.
“” കടമുറിയോടൊപ്പം താമസിക്കാനുള്ള ഒരു മുറിയും കൂടി ഉണ്ടാക്കാമെന്നാണ് ഞാൻ കരുതുന്നത്.. അത് വരെ കറിയാച്ചന്റെ ഈ വരാന്തയിലെവിടെയെങ്കിലും കിടക്കാൻ പറ്റുമോന്ന് അച്ചനൊന്ന് ചോദിച്ച് നോക്കുമോ… ?’”
“” ഹാ… അതെന്തിനാടാ ടോണീ.. നീ കിടക്കാറാകുമ്പോൾ പള്ളിമേടയിലേക്ക് പോര്.. നിനക്കവിടെ കിടക്കാം…”
അച്ചൻ ടോണിയോട് പറഞ്ഞു.