അവർ ഒന്ന് ചിരിച്ചു.
അങ്കിത: അപ്പോൾ പിന്നെ normal ഡ്രസ്സ് മതി അല്ലെ. ഞാൻ മാറ്റിയിട്ടി വരാം.
ഞാൻ: രാവിലെ ഇട്ട പോലത്തെ ടോപ്പും ഒരു പാൻ്റും മതി. ആര് നോക്കാൻ.
അങ്കിത: (ഒന്ന് ചിരിച്ചു കൊണ്ട്) നോക്കാൻ എനിക്ക് പിന്നെ പുറത്ത് നിന്നും ആളെ വിളിക്കേണ്ട ആവശ്യം ഇല്ല.
എന്നെ വാരിയതാണ് എന്ന് എനിക്ക് മനസ്സിലായി. ഞാൻ ഒന്ന് ഇലിച്ചു കാണിച്ചു. എനിക്കൊരു കോൾ വന്നു, എൻ്റെ ഫ്രണ്ട് അനിൽ ആയിരുന്നു അത്.
ഞാൻ: ന്താണ് ഭായ്. ഇവിടെ ആണ്.? ഒരു അന്വേഷണവും ഇല്ലല്ലോ.
അനിൽ: കൊറോണ അല്ലെ, ഇങ്ങനെ പോണ്. മച്ചാനെ എനിക്കൊരു ഹെൽപ്പ് വേണം, നീ ഫ്രീ ആണോ.?
ഞാൻ: ഫ്രീ അല്ല. എങ്കിലും പറ, നോക്കാം.
അനിൽ: അളിയാ, ഒരു 4 കേസ് ബിയർ പിന്നെ ഒരു 10 ഫുൾ സിഗ്നേച്ചർ എൻ്റെ ഫ്ലാറ്റിൽ ഇരിപ്പുണ്ട്. നീ അതു ഹോസ്‌കോട്ടെ ഒരു ഫാം ഹൗസിൽ എത്തിക്കണം. ഞാൻ ഇവിടെ ഉണ്ട്. ഒരു 3k നിനക്ക് തരാം, പിന്നെ അടിച്ചു കിണ്ടി ആയി രാവിലെ പോവാം. നിൻ്റെ കാർ ആകുമ്പോൾ പോലീസ് Checking ഉണ്ടാകില്ല. ഫ്ലാറ്റിൻ്റെ കീ സെക്യൂരിറ്റിയുടെ അടുത്ത് ഉണ്ട്, ഞാൻ വിളിച്ചു പറയാം.
ഞാൻ: മച്ചാനെ എൻ്റെ കൂടെ ഒരു ഫ്രണ്ട് ഉണ്ടാകും. ഒരു ലേഡി ഡോക്ടർ ആണ്, പ്രശ്നമുണ്ടോ.?
അനിൽ: പ്രശ്നമോ അളിയാ.? സന്തോഷം ഉള്ളൂ. കൂട്ടി വേഗം വാ എങ്കിൽ.
ഞാൻ: ok ഡാ മുത്തെ.
ഞാൻ കോൾ കട്ട് ചെയ്തു അങ്കിത മാഡത്തിനെ കാര്യം അറിയിച്ചു. ആൾ ഭയങ്കര ഹാപ്പി ആയി. ഞാൻ അവരെയും കൂട്ടി നേരെ അനിലിൻ്റെ ഫ്ലാറ്റിലേക്ക് പുറപ്പെട്ടു. ഒരു മഞ്ഞ കളർ സ്ലീവലെസ് ടോപ്പും ബ്ലാക്ക് കളർ പാൻ്റും ആണ് അങ്കിതയുടെ വേഷം.