അങ്കിത: ഹും… മനസ്സിലാകും. എനിക്ക് ഇവിടെ ഫ്രണ്ട്സ് ആരും ഇല്ല. മിണ്ടാൻ പോലും ആരും ഇല്ല. ഭയങ്കര ബോർ അഖിൽ. ഞാൻ സംസാരിച്ചു ബോർ അടിപ്പിച്ചോ ? ഒരാളെ സംസാരിക്കാൻ കിട്ടിയാൽ ഞാൻ ഇരുത്തി വധിക്കും. 😀
ഞാൻ: ഹേയ് ഞാനും അങ്ങനെ ആണ്. പിന്നെ ആരേലും പറയുമ്പോൾ കേട്ട് ഇരിക്കുന്നതും ശീലം ആണ്. ഇനി ഇപ്പോള് ടെൻഷൻ വേണ്ട, ഞാൻ ഉണ്ടല്ലോ, എപ്പൊ ഒന്ന് ചില്ലൗട്ട് ചെയ്യണം എന്ന് തോന്നിയാലും എൻ്റെ നമ്പറിലേക്ക് ഒരു കോൾ, അത്ര മാത്രം..
അങ്കിത: (അവള് ഒന്ന് ചിരിച്ചു) എങ്കിൽ ഇന്ന് evening എന്നെ പുറത്ത് കൊണ്ട് പോവുമോ ?
ഞാൻ: (ഒന്ന് ആലോജിച്ചിട്ട്) അതിനെന്താ.? But ശ്യാമള മാഡം അറിഞ്ഞാൽ എന്നെ പഞ്ഞിക്കിടും.
അങ്കിത: നീ പറയാതിരുന്നാൽ മതി, ഞാൻ പറയില്ല. ഭയങ്കര ബോർ അഖിൽ, എനിക്ക് വേറെ ആരെയും അറിയില്ല. Please
ഞാൻ: ശെരി. ഒരു 7 pm ആകുമ്പോൾ ഞാൻ എത്താം.
അങ്കിത: ok ഡാ. ഞാൻ റെഡി ആയി നിൽക്കാം. ഇനി മറക്കരുത്.
ഞാൻ യാത്ര പറഞ്ഞു ഇറങ്ങി. ടെസ്റ്റിംഗ് ക്യാമ്പ് നടക്കുന്ന സ്ഥലത്തേക്ക് ചെന്നു, അവിടെ തകൃതിയായി വർക്ക് നടക്കുന്നു. രമ്യ PPE കിറ്റിൽ നിന്നു കൊണ്ട് samples എടുക്കുന്നു, ഫരീദ ഡാറ്റാ എൻട്രി ചെയ്യുന്നു, ശ്യാമള മാഡം ഫരീദക്ക് ഹെൽപ്പ് ചെയ്യാൻ കൂടെ ഇരിക്കുന്നു. എന്നെ കണ്ടതും ഫരീദ ഒന്ന് കണ്ണുരുട്ടി കാണിച്ചു, രമ്യ കണ്ട ഭാവം നടിച്ചില്ല. കവിത അവിടെ ഇല്ലാത്തതിന് ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു, കാരണം ആ വീർത്ത മുഖം കൂടി ഞാൻ കാണേണ്ടി വന്നേനെ. ഞാൻ ഫരീദയുടെ അടുത്ത് ചെന്ന് ഇരുന്നു, ശ്യാമള മാഡം എന്നെ നോക്കി ഒന്ന് ചിരിച്ചു. ഒരു 2 മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ അവിടുത്തെ ജോലി തീർത്ത് ഞങൾ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.