രമ്യ: ഫരീദ മാഡം, ചിലർക്ക് ഇപ്പോള് നമ്മളെ ഒന്നും വേണ്ട അല്ലെ. പുതിയ മാഡം പറഞ്ഞപ്പോൾ നമ്മളോട് ഒരു വാക്ക് പോലും പറയാതെ പൊയ്ക്കുന്നു.
ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. Samples എല്ലാം അറേഞ്ച് ചെയ്തു കഴിഞ്ഞു ഫരീദ പെട്ടന്ന് വീട്ടിലേക്ക് പോയി, ഞാനും രമ്യയും കൂടി കാറിൽ വന്നു ഇരുന്നു.
രമ്യ: എന്താണ് ആശാനെ പരിപാടി.? കറങ്ങാൻ പോയാലോ.?
ഞാൻ: ഒരു മൂഡ് ഇല്ല ഡാ. നമുക്ക് ചുമ്മാ എവിടേലും പോയി ഇരുന്നാലോ.
രമ്യ: ഹാ… ഇവിടെ പോകും. ? സമയം 3 മണി ആയിട്ടുള്ളു. കുറെ നേരം ഇവിടെ പോയി ഇരിക്കാനാ.?
ഞാൻ: കവിത ഡോക്ടറുടെ വീട്ടിൽ പോവാം. അതാകുമ്പോൾ TV യും കാണാം.
രമ്യ: അതു വേണോ.? മാഡം എന്ത് വിജരിക്കും.
ഞാൻ മറുപടി ഒന്നും പറയാതെ കാർ സ്റ്റാർട്ട് ചെയ്ത് നേരെ ഡോക്ടറുടെ വീട് ലക്ഷ്യമാക്കി നീങ്ങി. അവിടെ ചെന്ന് കാർ പാർക്ക് ചെയ്തു വീട്ടിലേക്ക് നടക്കുമ്പോൾ രമ്യയുടെ മുഖത്ത് നല്ല ടെൻഷൻ കാണാം. ഞാൻ അവളെയും കൂട്ടി വീടിനുള്ളിൽ കയറി വാതിൽ കുറ്റി ഇട്ടു TV ഓൺ ചെയ്തു സോഫയിൽ കിടന്നു, അവള് അടുത്തുള്ള ഒരു കസേരയിലും ഇരുന്നു. രമ്യ റിമോട്ട് വാങ്ങി ഒരു കന്നഡ സിനിമ ഇട്ടു.
ഞാൻ: എൻ്റെ പൊന്നു രമ്യേ, ഒരു മലയാളം മൂവി ഇടു. കന്നഡ എനിക്ക് മനസ്സിലാവില്ല.
രമ്യ: ഏട്ടൻ അല്ലെ പറഞ്ഞത്, കന്നഡ പഠിക്കണം എന്ന്. ഫിലിം കണ്ടാൽ എളുപ്പം പഠിക്കാൻ കഴിയും.
ഞാൻ തർക്കിക്കാൻ നിന്നില്ല, കാരണം ആ ഒരു കാര്യത്തിൽ അവളോട് ജയിക്കാൻ കഴിയില്ല.