മഞ്ഞ്മൂടിയ താഴ് വരകൾ 3 [സ്പൾബർ]

Posted by

മഞ്ഞ്മൂടിയ താഴ് വരകൾ 3

Manjumoodiya Thazhvarakal Part 3 | Author : Spulber

[ Previous Part ] [ www.kkstories.com]


 

മാത്തുക്കുട്ടി ലിസ്റ്റ് പ്രകാരം ഓരോ വീട്ടിലും സാധനങ്ങൾ ഇറക്കിക്കൊണ്ടിരുന്നു. ബാക്കി പൈസ അങ്ങോട്ട് കൊടുക്കാനുള്ളവരും, ഇങ്ങോട്ട് തരാനുള്ളവരും ഒക്കെയുണ്ട്. സാധനം കൊടുക്കുന്ന കൂട്ടത്തിൽ ആ ഇടപാടും അവൻ തീർത്തു കൊണ്ടിരുന്നു.
ഒരു വീടിന്റെ മുൻപിൽ ജീപ്പ് നിർത്തിയാൽ മൂന്നാല് വീട്ടിലുള്ളവർ അവിടെയെത്തും.

എല്ലാംകൊടുത്ത് തീർത്ത് സേവ്യറച്ചനുള്ള കുറച്ച് സാധനങ്ങളുമായവൻ പളളിയിലേക്ക് പോയി. പള്ളിമുറ്റത്ത് ജീപ്പ് നിർത്തിസാധനങ്ങളുമെടുത്തവൻ വരാന്തയിലേക്ക് കയറി. എതിരെ വരുന്ന കപ്യാരുടെ കയ്യിൽ കവറുകളേൽപിച്ച് തിരിച്ച് നടക്കാനൊരുങ്ങുമ്പോൾ കപ്യാർ പറഞ്ഞു.

“ മാത്തുക്കുട്ടി വന്നാൽ അച്ചന്റെ മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു… അച്ചൻ നിന്നെ കാത്തിരിക്കുകയാണ്.. “

വറീത് കുഞ്ഞിന്റെ മുഖത്തേക്ക് രൂക്ഷമായൊന്ന് നോക്കിക്കൊണ്ട് അവൻ അച്ചന്റെ മുറിയിലേക്ക് പോയി. അവനിപ്പോൾ ആരെ കണ്ടാലും ദേഷ്യമാണ്. ഏതോ പുസ്തകം വായിച്ചു കൊണ്ടിരുന്ന സേവ്യറച്ചൻ, മാത്തുക്കുട്ടിയെ കണ്ട് പുഞ്ചിരിയോടെ പറഞ്ഞു.

“” ആ.. മാത്തുക്കുട്ടിയോ.. നീ ഇങ്ങോട്ടിക്ക്.. “

“ ഇത് വലിയ ചതിവായിപ്പോയച്ചോ.. നിങ്ങളെല്ലാവരും കൂടി എന്റെ ജീവിതമാർഗമാണ് ഇല്ലാതാക്കിയത്.. ഇനി ഞാനെന്ത് ചെയ്യണമെന്ന് കൂടി അച്ചൻ പറ.. എന്റമ്മച്ചിക്ക് ഞാനല്ലാതെ വേറാരുമില്ലെന്ന് അച്ചനറിയാലോ.. എന്നിട്ടും അച്ചനിത് ചെയ്യാൻ പാടില്ലായിരുന്നു… “

Leave a Reply

Your email address will not be published. Required fields are marked *