ടോണി ഒരു സിഗററ്റും പുകച്ച് റോഡിലൂടെ മുകളിലേക്ക് നടക്കുകയാണ്. അവനീ നാടും, ഈ കാലാവസ്ഥയും നന്നായി ഇഷ്ടപ്പെട്ടു.കോടമഞ്ഞും, നല്ല തണുപ്പും..വെറുതേ ഇതിലെ നടക്കാൻ നല്ല സുഖം..ഏഴ് മണി ആയിട്ടേയുള്ളൂ.. എങ്കിലും പുറത്തൊന്നും ഒറ്റ മനുഷ്യരില്ല.. ചില വീടുകളിലൊക്കെ ആരൊക്കെയോ മുറ്റത്തുണ്ട്. രണ്ട് പെൺകുട്ടികൾ റോട്ടിലൂടെ നടന്ന് വരുന്നത് ടോണി കണ്ടു.രണ്ടാളുടെ കയ്യിലും ബുക്കുണ്ട്. വേറെയേതെങ്കിലും കൂട്ടുകാരിയുടെ വീട്ടിൽ പഠിക്കാൻ പോയതാവാമെന്ന് ടോണിക്ക് തോന്നി.രണ്ടാളോടും മനോഹരമായൊന്ന് പുഞ്ചിരിച്ച് ടോണി മുന്നോട്ട് നടന്നു. പെട്ടെന്ന് ‘ടോണിച്ചാ ‘’
എന്നൊരു വിളി കേട്ട് അവൻ നിന്നു. പിന്നെ ആ പെൺകുട്ടികളുടെ അടുത്തേക്ക് ചെന്നു.
“ ആരാ എന്നെ വിളിച്ചത്…”
ടോണി ചോദിച്ചു. രണ്ടാളും ഒന്നും മിണ്ടാതെ ചമ്മി നിൽക്കുകയാണ്.
“” ശരിയെന്നാ… ഞാൻ പൊയ്ക്കോട്ടെ… ?’
ടോണി തിരിച്ച് നടന്നു.
റിനി അടുത്ത് നിന്ന നീതുവിന്റെ കയ്യിൽ അമർത്തി നുള്ളി.
“”നിനക്കിത് എന്തിന്റെ കേടായിരുന്നു.. അവളുടെയൊര് ടോണിച്ചൻ… എന്നിട്ട് ആള് അടുത്തേക്ക് വന്നപ്പോൾ അവൾക്ക് മിണ്ടാട്ടമില്ല… മനുഷ്യനെ നാണം കെടുത്താൻ…”
“ ഞാൻ വിളിച്ചത് കൊണ്ട് ചുള്ളനെയൊന്ന് അടുത്ത് കാണാൻ പറ്റിയല്ലോ… അതിനെനിക്ക് നന്ദി പറയെടീ പോത്തേ… “
നീതു നുള്ള് കിട്ടിയ കയ്യിൽ ഉഴിഞ്ഞ് കൊണ്ട് പറഞ്ഞു.
“” അയാൾക്കൊരു ഫാൻസിസ്റ്റോർ തുടങ്ങിയാൽ പോരായിരുന്നോ… അയാളുടെയൊരു പലചരക്ക് കട… “
നീതു തന്റെ അനിഷ്ടം രേഖപ്പെടുത്തി.
“” എന്നിട്ട് വേണം നിനക്ക് അയാളെക്കൊണ്ട് വളയിടീക്കാൻ.. അല്ലെടീ കാന്താരീ…”