റിനി കുശുമ്പോടെ പറഞ്ഞു.
കുറച്ച് ദൂരം കൂടി മുന്നോട്ട് പോയി, തണുപ്പ് അസഹ്യമായപ്പോൾ ടോണി തിരിച്ച് നടന്നു. കടയിലെത്തുമ്പോൾ കറിയാച്ചൻ പണിയെല്ലാം ഒതുക്കി അവനേയും കാത്തിരിക്കുകയാണ്..
രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കി അകത്ത് ടേബിളിൽ അടച്ച് വെച്ചിട്ടുണ്ട്. വീട്ടിലേക്കുള്ള ഭക്ഷണവും കറിയാച്ചൻ തന്നെയാണ് ഉണ്ടാക്കുക. നാൻസി കഴിക്കാൻ മാത്രം കൂടും. തിന്ന പാത്രം പോലും അവൾ കഴുകില്ല. കറിയാച്ചൻ തന്നെയാണ് അവളെ വഷളാക്കിയത്. അമ്മയില്ലാത്ത കൊച്ചല്ലേയെന്ന് കരുതി കൊഞ്ചിച്ചും, ലാളിച്ചുമാണവളെ വളർത്തിയത്. ടോണി കയറി വരുന്നത് കണ്ട് കറിയാച്ചൻ എഴുന്നേറ്റു.
“ ആ.. ടോണിച്ചാ.. കയറി വാ.. ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു.. ഞാൻ നേരത്തേ കഴിച്ചിട്ട് കിടക്കും.. ”
“” അതിനെന്താ ചേട്ടാ.. ചേട്ടൻ കഴിച്ച് കിടന്നോ.. എനിക്ക് നേരമായിട്ടൊന്നുമില്ല… ഞാൻ പന്ത്രണ്ട് മണിക്കൊക്കെയേ ഉറങ്ങൂ.. “
ടോണി ചിരിയോടെ പറഞ്ഞു.
അവന്റെ ശബ്ദം കേട്ട് അകത്ത് മുറിയിലിരിക്കുകയായിരുന്ന നാൻസിയൊന്ന് പുളഞ്ഞു.
എത്തി.. അവനെത്തി.. തന്റെ…
അവൾക്ക് എന്തെന്നില്ലാത്തൊരു പരവേശമുണ്ടായി.
അപ്പച്ചനും, ടോണിയുംഅകത്തേക്ക് കയറി വരുന്നത് കണ്ട് അവൾ മുറിൽ നിന്നു .
“” ചേട്ടാ,, ആദ്യം എനിക്കൊന്ന് കുളിക്കണം.. ചേട്ടന് ആയെങ്കിൽ കഴിച്ചോ.. എവിടെയാ കുളിമുറി… ?”
“” ഇന്ന് ആദ്യത്തെ ദിവസമല്ലേ… നമുക്ക് ഒരുമിച്ച് കഴിക്കാം… നീയാദ്യം കുളിച്ച് വാ.. മോളേ.. ഇങ്ങ് വന്നേ…”
അപ്പന്റെ വിളി കേട്ട് നാൻസിയൊന്ന് പതറി. നേരത്തേ സംസാരിച്ചതിന് ശേഷം മുഖാമുഖം കാണുകയാണ്. ചാരിയ വാതിൽ തുറക്കുമ്പോൾ തനിക്ക് നാണമാണോ.. കാമമാണോ എന്ന് നാൻസിക്ക് മനസിലായില്ല. അവൾ ഹാളിലേക്കിറങ്ങി. പതിയെ മുഖമുയർത്തി ടോണിയുടെ മുഖത്തേക്കൊന്ന് നോക്കി. അവന്റെ മുഖത്ത് പുഞ്ചിരിയാണവൾ കണ്ടത്. പക്ഷേ അതിലൊരു കുസൃതിയില്ലേയെന്നവൾക്ക് തോന്നി.