“” മോളേ.. ടോണിച്ചന് കുളിമുറിയൊന്ന് കാണിച്ച് കൊടുത്തേ.. “”
അവൾ ടോണിയുടെ കണ്ണിലേക്ക് ആഴത്തിലൊന്ന് നോക്കി മുന്നോട്ട് നടന്നു. ടേബിളിൽ വെച്ച തന്റെ ബാഗുമായി ടോണിയും പിറകെ പോയി. നാൻസിക്ക് കയ്യും, കാലും വിറച്ചിട്ട് നടക്കാൻ പറ്റുന്നില്ല. അവൾ ചുമരിലുള്ള ഒരു സ്വിച്ച് ഓണാക്കി, കുളിമുറിയിലെ ലൈറ്റ് തെളിച്ചു.
“ അതാണ് കുളിമുറി.. അങ്ങോട്ട് ചെന്നോളൂ…”
മന്ത്രിക്കുന്നത് പോലെ അവൾ പറഞ്ഞു.
ടോണി ബാഗുമായി കുളിമുറിയിലേക്ക് കയറി. വാതിലടക്കുന്നതിന് മുൻപ് അവൻ തിരിഞ്ഞ് നിന്ന് പറഞ്ഞു.
“” എടീ.. നീ പോയേക്കല്ലേ.. എനിക്ക് പേടിയാ… “
അവൻ കളിയായി പറഞ്ഞതാണ് എന്ന് മനസിലായിട്ടും നാൻസി അവിടെത്തന്നെ നിന്നു. അവൻ വസ്ത്രമഴിക്കുന്നതും, കുളിക്കുന്നതും എല്ലാം അവൾ സങ്കൽപിച്ച് കൊണ്ട് അവനേയും കാത്ത് പുറത്ത് നിന്നു.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ ആർത്തിയോടെ നോക്കി. ഒരു ടൈറ്റായ ടീ ഷർട്ടും, ഒരു ലുങ്കിയുമുടുത്ത വൻ പുറത്തിറങ്ങി. മസിലുകൾ തുറിച്ച് നിൽക്കുന്ന അവന്റെ മാറിലേക്കൊന്ന് നോക്കി അവൾ തിരിച്ച് നടന്നു. കറിയാച്ചൻ ടേബിളിൽ എല്ലാം നിരത്തിയിട്ടുണ്ട്.
“ ടോണിച്ചാ,, ഇങ്ങോട്ടിരി… കറികളൊന്നും അത്ര നന്നായിട്ടില്ല.. നാളെ നമുക്ക് ഉഷാറാക്കാം,,, മോളേ.. നീയും ഇങ്ങോട്ടിരി… “
കറിയാച്ചൻ പ്ലേറ്റിലേക്ക് ചോറ് വിളമ്പി ക്കൊണ്ട് പറഞ്ഞു.
നാൻസി വേഗം ഒരു ചെയറിലേക്കിരുന്നു. ടോണിയും ഇരുന്നു. കറിയാച്ചന്റെ ഓരോ വർത്തമാനങ്ങളും കേട്ട് കൊണ്ട് ടോണി ഭക്ഷണം കഴിച്ചു. മണിമലയെ കുറിച്ചും, തന്നെപ്പറ്റിയും കുറേ കാര്യങ്ങൾ അയാൾ പറഞ്ഞു. നാൻസിയതൊന്നും ശ്രദ്ധിക്കാതെ പ്ലേറ്റിൽ വരഞ്ഞ് കൊണ്ടിരുന്നു.അവൾക്ക് ഒന്നും കഴിക്കാൻ തോന്നുന്നില്ല. എന്തൊക്കെയോ ചിക്കിപ്പെറുക്കി അവൾ എഴുന്നേറ്റു.