“ഞാൻ നിനക്ക് ഇന്നലെ മെസ്സേജ് അയച്ചിരുന്നല്ലൊടി.. നീ മെസ്സേജ് തുറന്ന് നോക്കാത്തത് എന്റെ കുറ്റമല്ല..”
ഷൈനി ഒരു വേള പകച്ചിരുന്നുപോയി..
തനിക്കപ്പോൾ ഇന്നലെ വന്ന ടെക്സ്റ്റ് മെസ്സേജ് ഇതായിരുന്നല്ലേ?? അവൾ അത് എക്‌സാമിന്റെ ടെന്ഷനിൽ തുറന്ന് പോലും നോക്കാതെ വിട്ടുകളഞ്ഞതായിരുന്നു. അറിയാതെ ഒരു ഭയം അവളിലേക്ക് ഇരച്ചു കയറി.
പൊടുന്നനെയാണ് റീന മിസ് ക്ലാസിലേക്ക് നടന്നുവന്നത്.. എല്ലാവരും അവരുടെ ബെഞ്ചിൽ നിന്നും എഴുന്നേറ്റു ഗുഡ് മോർണിംഗ് പറഞ്ഞു..
ഷൈനിയുടെ ഹൃദയമിടിപ്പ് അവൾക്ക് തന്നെ കേൾക്കാവുന്നത്ര ഉച്ചത്തിലായിരുന്നു. റീന മിസ്സിന്റെ കയ്യിൽ Question paper ന്റെ ഒരു കെട്ട് അവൾ കണ്ടിരുന്നു.
ടെസ്റ്റ് ആരംഭിച്ചു.. അതൊരു മൾട്ടിപ്പിൾ ചോയ്സ് പേപ്പർ ആയിരുന്നു. ഉത്തരം അടയാളപ്പെടുത്താനുള്ള ഒരു OMR ഷീറ്റും ഏവർക്കും ലഭിച്ചു..
ഷൈനി കുറെയൊക്കെ പഠിച്ചിട്ടുണ്ടായിരുന്നു.. എങ്കിലും കയ്യിലെ പേപ്പറിലെ ഉത്തരം പലതും പരസ്പരം തിരിച്ചറിയാൻ കഴിയാൻ പോലും കഴിയാത്തവയായിരുന്നു.. എങ്കിലും അവൾക്ക് ആത്മവിശ്വാസം ഏറെയായിരുന്നു അവയ്ക്ക് ഉത്തരമെഴുതുമ്പോൾ.. കുഴപ്പമുണ്ടാവാൻ വഴിയില്ലെന്നു അവൾക്ക് തോന്നി ടെസ്റ്റ് മുഴുവനും എഴുതി തീർന്നപ്പോൾ.
ചില ചോദ്യങ്ങൾക്ക് തെറ്റുത്തരം എഴുതി എന്നറിയാമായിരുന്നെങ്കിലും അവൾക്ക് സംതൃപ്തിയുണ്ടായിരുന്നു. ഇതിനു മുൻപ് ഇത്രയും ഉത്തരമെഴുതിയ ഒരു ക്ലാസ് ടെസ്റ്റും ഉണ്ടായിട്ടില്ല..
OMR ഷീറ്റ് മുഴുവൻ കലക്റ്റ് ചെയ്ത ശേഷം റീന മിസ്സ് ക്ലാസ്സിൽ നിന്നും പോയി.. അതുകഴിഞ്ഞു ഒരു ചെറിയ ഇന്റർവെല്ലായിരുന്നു..