ഷൈനി അന്നേരം തേങ്ങി കരഞ്ഞു തുടങ്ങിയിരുന്നു..
“ഇന്ന് തൊട്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട്.. നിന്നോടുള്ള ഈ അമിത വാത്സല്യം ഞാനിന്ന് നിർത്താൻ പോവുകയാണ്.. അമ്മയില്ലാത്ത കുട്ടിയല്ലേ എന്ന് കരുതി കുറെ പുന്നാരിച്ചു .. അങ്ങിനെയാ നീ വഷളായി പോയത്.. ഇനി നിന്നെ മര്യാദയും നല്ല ചിട്ടയും പഠിപ്പിക്കാൻ പറ്റുമൊന്ന് ഞാൻ നോക്കട്ടെ..”
പപ്പയുടെ മുഖത്ത് അത് പറയുമ്പോൾ കടുത്ത ദേഷ്യവും സങ്കടവുമെല്ലാം നിറഞ്ഞു നിന്നിരുന്നു..
“പപ്പ എന്നെ എത്ര വേണമെങ്കിലും തല്ലിക്കോളൂ പപ്പ… പക്ഷെ ഇങ്ങനെ എന്നോട് വാത്സല്യമൊന്നും ഉണ്ടാവില്ല എന്ന് പറയല്ലേ പപ്പ.. മോക്ക് സങ്കടമാവും….”
നിറകണ്ണുകളോടെ ഷൈനിയും പറയുകയായി..
“നിന്നെ തല്ലാൻ തന്നെയാ ഞാൻ പുറപ്പെട്ടത്.. പക്ഷെ അപ്പോഴാ കഴിഞ്ഞ ദിവസം രണ്ടു വില്ല അപ്പുറം താമസിക്കുന്ന ആ തോമാച്ചൻ പറഞ്ഞത് ഓർമ്മ വന്നത്… പ്രായമായ പെണ്കുട്ടികളെ നിലയ്ക്ക് നിർത്താൻ അമ്മമാർക്കെ കഴിയൂ എന്ന് – പെണ്ണുങ്ങൾക്കെ കഴിയൂവെന്ന്… ഭാര്യ മരിച്ചു പോയ എന്നെയും മാത്തച്ഛനെയും പോലുള്ള single fathers ന് അതിനു സാധിക്കില്ലാന്ന്.. അയാളുടെ മോൾ ദിവ്യ, ഇപ്പോൾ ശരിയായി വരുവണത്രേ… അതിന് അയാളെ ഹെല്പ് ചെയ്തത് ഒരു സ്‌പെഷ്യൽ ട്യൂട്ടർ ആണത്രേ – ഒരു മിസ്.പത്മിനി.. അവർ സ്ട്രിക്റ്റ് ആണ്..നിന്നെയും അവർ ശരിയാക്കി എടുത്തോളും.. ഞാൻ അവരോട് ഇന്ന് തന്നെ ഇങ്ങോട്ടും വരാൻ പറഞ്ഞിട്ടുണ്ട്.. ഇന്ന് തൊട്ട് നിന്റെ പഠനം നോക്കുന്നതും നിൻ്റെ സ്വഭാവം വിലയിരുത്തുന്നതും അവരാവും.. അവർക്ക് ഞാൻ നിന്നെ നന്നാക്കാനായി എന്തു വേണമെങ്കിലും ചെയ്തോളാനുള്ള പെർമിഷൻ കൊടുത്തിട്ടുണ്ട്….അവർ വരുന്നതിന് മുൻപേ വേഗം ഒന്ന് കുളിച്ചു റേഡിയായിക്കോ”