“അത് പപ്പ പറഞ്ഞ ആ ടീച്ചറാവണം. ഇനി ഇപ്പോൾ വരാൻ പോകുന്നത് ഏത് മാരണമാണാവോ എന്ന ചിന്തയായിരുന്നു ഷൈനിയുടെ മനസ് നിറയെ അന്നേരം…”
പൊടുന്നനെ ഷൈനിയുടെ ബെഡ്റൂമിന്റെ കതകിലും ആരോ തട്ടി.. അവൾ ആ ബാത്ത്ടവലിൽ തന്നെ പോയി വാതിൽ തുറന്നു..
അന്നേരം വാതിലിന് പുറത്ത് സാരിയുടുത്ത പ്രായം ചെന്ന ഒരു സ്ത്രീയായിരുന്നു നിന്നിരുന്നത്.. നിറുകയിൽ സിന്ദൂരവും, അവരുടെ നെറ്റിയിൽ വട്ടപ്പൊട്ടു, കൈകളിൽ ഒരു പഴയ വാച്ചും, കഴുത്തിൽ ഒരു മാലയും ഉണ്ടായിരുന്നു.. അവരുടെ വട്ട മുഖത്തിൽ ഗൗരവം വരുത്തിയിരുന്ന ഒരു കട്ടികണ്ണടയും അവർക്ക് ഉണ്ടായിരുന്നു..
“ഷൈനി… അല്ലെ…”
“അതേ…””ഞാൻ പത്മിനി.. ഡാഡി പറഞ്ഞിട്ടുണ്ടാവും..”
അവൾ അതിന് മറുപടിയായി വെറുതെ തലയാട്ടി..
“മറുപടികൾ ഈ തലയാട്ടലിൽ ഒതുക്കുന്നത് എനിക്കിഷ്ടമില്ല.. എന്തെങ്കിലും പറയാനുണ്ടെങ്കിൽ വായ തുറന്ന് പറയണം..”
“പപ്പ പറഞ്ഞിട്ടുണ്ട് ടീച്ചർ…”
“ടീച്ചറല്ല… മാഡം.. യൂ കാൻ കാൾ മീ മാഡം..”
“ഒക്കെ മാഡം…”
“കുട്ടിയുടെ കാര്യങ്ങൾ ഒക്കെ പപ്പ എന്നോട് പറഞ്ഞു.. പോരാത്തതിന് നിങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ട്ലെ റീന മിസ് എന്റെ പഴയൊരു കൊളീഗ് ആണ്.. കുട്ടിയുടെ തോന്നിവാസങ്ങളും, ഉത്തരവാദിത്വകുറവും ഒക്കെ എനിക്ക് മനസ്സിലായിട്ടുണ്ട്… അതു കൊണ്ട് കുട്ടി എന്റെ അടുത്ത് വേലയിറക്കരുത്… മനസ്സിലായോ?”
“മനസ്സിലായി മാഡം..”
“കുട്ടിയെപ്പോലുള്ള ഒരു പാട് സ്പോയിൽഡ് ആയിട്ടുള്ള പെണ്കുട്ടികളെ ഈ പത്മിനി വരച്ച വരയിൽ നിർത്തിയിട്ടുണ്ട്.. ഞാൻ പറയുന്നതും പഠിപ്പിക്കുന്നതും ശ്രദ്ധിക്കാഞ്ഞാൽ എനിക്ക് നല്ല ദേഷ്യം വരും.. അതിനുള്ള ശിക്ഷയും കിട്ടും… മനസ്സിലായോ…”