കഥയിലേക്ക്…….
വണ്ടികൾ വന്നു നിൽക്കുന്ന സൗണ്ട് കേട്ടാണ് സമ്മു ഉറക്കമുണർന്നത്.കഴുത്തിടുക്കിൽ അടിക്കുന്ന ചുടു നിശ്വാസം. കിച്ചു ആണ് കക്ഷത്തിൽ കൂടി കൈയിട്ടു കെട്ടിപിടിച്ചു കഴുത്തിടുക്കിൽ മുഖം അമർത്തി ഉറങ്ങുകയാണ് അവന്റെ നെറ്റിയിൽ ഒരു ചുംബനം നൽകി പതുകെ കൈ എടുത്തു മാറ്റി എണീറ്റു.
സമ്മു അച്ചുവിന്റെ നെറ്റിയിലും ഒരുമ്മ നൽകി സരുവിനെ നോക്കി “ഇവള് നേരത്തെ എണീറ്റോ?” ബാത്‌റൂമിന്റെ ഡോർ തുറന്നു സരു അപ്പോളാണ് പുറത്തേക്കു വന്നത്. കല്യാണം കഴിഞ്ഞു പോകുമ്പോ അറ്റാച്ഡ് ബാത്രൂം ഒന്നും ഉണ്ടായിരുന്നില്ല. അച്ഛന്റെ പണിയാകും എവിടുന്നെങ്കിലുമൊക്കെ അറിയുന്ന സൗകര്യങ്ങൾ അപ്പപ്പോൾ തറവാട്ടിലും അപ്ഡേറ്റ് ചെയ്യും അച്ഛൻ.
“നീയെപ്പോ എണീറ്റു സരോ?”
“കുറച്ചു നേരായെടി “താഴെ ആരൊക്കെയോ വന്നിട്ടുണ്ടെന്നു തോന്നണു”ചെറിയച്ഛനൊക്കെ ആകും നീ പോയി ഫ്രഷ് ആയി വാ ”
“ഇവന്മാരെ എണീപ്പിക്കണ്ടേ?
” നീ പോയിട്ട് വാ അപ്പോഴേക്ക് ഞാൻ എണീപ്പിക്കാം ”
സരു മുടിയുടെ തുമ്പു കൂട്ടി പിടിച്ച് കിച്ചൂന്റെ മൂക്കിൽ കൊണ്ടിട്ടൊന്നിളക്കി “..ഹാ..ച്ചി…. ഹാ..ച്ചു….”തുമ്മിക്കൊണ്ട് കിച്ചു എണീറ്റു.”എന്താ സരൂമ്മേ ശല്യപെടുത്തല്ലേ പ്ലീച് “എണീക്കട താഴെ ആരൊക്കെയോ വന്നിട്ടുണ്ട് നമ്മളെ കാണാൻ വന്നതല്ലേ അപ്പോ ഇങ്ങനെ കിടന്നുറങ്ങാവോ എണീക്കു.. എണീക്കു……”സരു അവനെ കുത്തിപ്പൊക്കി ” ശാപം കിട്ടും നോക്കിക്കോ”അയ്യടാ ശാപം പോയി ഫ്രഷ് ആയി വാട്ടോ വേഗന്ന് ” അച്ചൂന്റെ മൂക്കിലും മുടി കുത്തികേറ്റി അവനേം സരു എണീപ്പിച്ചു.