കൈയിലെ വാച്ചും പോക്കറ്റിൽ നിന്നു മൊബൈലും എടുത്തു അമ്മമാരെ ഏല്പിച്ചു രണ്ടു പേരും.. ഇത്രയും വലിയ വെല്ലുവിളികളും സംഭവങ്ങളും നടക്കുമ്പോഴും അവിടെ കൂടിയവരിൽ പലരുടെയും ശ്രദ്ധ അച്ചുവിന്റേം കിച്ചുവിന്റേം സമ്മുവിന്റേം സാരുവിന്റെമൊക്കെ മുഖത്താണ്.. എന്തോ അത്ഭുതം കാണുന്ന മാതിരിയാണ് അച്ചൂനേം കിച്ചൂനേം നോക്കുന്നെ.
തമിഴണ്ണൻ പറഞ്ഞു പറഞ്ഞു അങ്ങ് കേറി പോകുവാരുന്നു ഈ സമയം….
“ആമാ ഓൻ മവലുങ്ക വന്തിട്ടെന്നു കെട്ടാരെ ഇവളുങ്ക താനാ… അടടാ എന്ന ഷേപ്പ് എന്ന ഓടമ്പ് ഒന്ന് തൂക്കിട്ടേണ ഒണ്ണു ഫ്രീയാ അപ്പിടിയെ ജില്ല് മാതിരി ഇരുക്ക്.. ഇവളുങ്കളെയും തൂകിടലം ടാ മച്ചി…
“ദേവച്ച.. ഇത് ഞങ്ങള് നോക്കിക്കോളാം അമ്മമാരുമായിട്ട് മാറി നിന്നോ… “മക്കളെ നിങ്ങളെന്തു ചെയ്യാൻ പോവാ അവന്മാര് ഒരുപാടു പേരുണ്ട്…
“അച്ഛാ ഇങ്ങു പോരു… അതു അവര് നോക്കിക്കോളും…”
നിങ്ങളെന്താ കുട്ട്യോളെ ഈ പറയുന്നേ അവര് എത്ര പേരുണ്ടെന്ന അവരോടു ഇവരെങ്ങനെ മുട്ടി നിക്കുമെന്ന… നിങ്ങളിങ്ങു വാ ഞാനാ കമ്മീഷണറേ ഒന്നു വിളിക്കാം… ”
“അച്ഛാ അച്ഛൻ പറഞ്ഞില്ലേ പാലോട്ട്മംഗലത്തെ സിംഹക്കുട്ടികൾ ആണ് അവരെന്നു. അതങ്ങനെ ആണോ അല്ലയൊന്നു ഇന്നവര് ഇവിടെ തെളിയിക്കും അച്ഛനിങ്ങു വാ..” സമ്മു ദേവരാജന്റെ കൈയിൽ പിടിച്ച് പുറകിലേക്ക് വലിച്ചു അച്ചുവും കിച്ചുവും മുരുകേശന്റെ അടുത്തേക്കാണ് നടന്നത്.. ഇപ്പോൾ അവരെ കാണാത്ത അന്നാട്ടിലുള്ളവരെല്ലാം അവരെ കണ്ടു. മുരുകേശനും അവരെ നോക്കി നിൽക്കുകയാണ് കോപ്പി പേസ്റ്റ് ചെയ്ത പോലെ രണ്ടെണ്ണം 6 അടിക്കടുത്തു ഉയരം അതിനൊത്ത ബോഡി.