ഒരിക്കൽക്കൂടി
Orikkalkoodi | Author : Nikhil
2015 ലെ മെയ് മാസം……..
നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷി നീ പാടാത്തതെന്തേ…..
ബസ്സിൽന്നും കേൾക്കുന്ന പാട്ടിൽ ലയിച്ചിരിക്കുമ്പോൾ
കണ്ടക്ടറുടെ ശബ്ദം കേട്ടു…..
പടിഞ്ഞാറെ തറ ഇറങ്ങാൻ ഉണ്ടോയ്…..
എനിക്ക് ഇറങ്ങാൻ ഉള്ള സ്റ്റോപ്പ് ന്റെ പേര് കേട്ടപ്പോൾ ബാഗും എടുത്ത് ബസിൽ നിൽക്കുന്ന ആളുകളുടെ ഇടയിലൂടെ ഡോർ ലക്ഷ്യമാക്കി നീങ്ങി
അയ്യോ….
എന്റെ തൊട്ട് മുന്നിലുള്ള സ്ത്രീയുടെ ശബ്ദമാണ്
എന്നെ രൂക്ഷമായി ഉള്ള നോട്ടവും
എന്തുപറ്റി എന്ന് ഞാൻ ചോദിച്ചു
സ്ത്രീ : ദേഹത്തു തൊട്ടിട്ട് എന്ത് പറ്റി എന്നോ
ഞാൻ : ഞാൻ അല്ല ചേച്ചി
“നീയല്ലാതെ വേറെ ആരാടാ ”
പിന്നിൽ നിന്നും കേട്ട ശബ്ദം കണ്ടക്ടറുടെതാണ്
ഞാൻ കണ്ടതല്ലേ എന്ന് കൂടി അയാൾ പറഞ്ഞപ്പോ
ഞാൻ പരിഭ്രമിച്ചു പോയി
ഇറങ്ങടാ എന്നും പറഞ്ഞുകൊണ്ട് അയാൾ എന്നെ പുറത്തോട്ട് തള്ളി എന്റെ ബാഗും വലിച്ചെറിഞ്ഞു ബാഗ് വന്നു എന്റെ പുറത്ത് വീണു
ബസ്സിൽ നിന്നും ഇറങ്ങി വന്ന് അയാൾ എന്റെ ചെവിക്കല്ല് നോക്കി ഒന്ന് പൊട്ടിച്ചു
എന്താണ് സംഭവിച്ചത് എന്ന് അറിയാതെ എന്നെ കടന്ന് പോയ ബസ്സും നോക്കി ഞാൻ നിന്നു
കണ്ണു നിറഞ്ഞു.
********************
ഭരമുള്ള ബാഗും തൂക്കി ഇടവഴിയിലൂടെ നടക്കുമ്പോൾ ഞാൻ ഇവിടെ എത്താൻ കാരണക്കാരായവരെ സ്മരിച്ചു
വേറെ ആരുമല്ല എന്റെ അച്ഛനും അമ്മയും
അച്ഛന്റെ സുഹൃത്തായ വിശ്വനാഥൻ എന്ന വിശ്വേട്ടന്റെ വീട്ടിലേക്കാണ് ഞാൻ പോകുന്നത് വലിയ തേയില തോട്ടത്തിന്റെ ഉടമയാണ് അദ്ദേഹം അതിൽ എന്റെ അച്ഛനും പങ്കാളി ആണ്