ഇയാൾ ഇത് എവിടെയായിരുന്നു? ഞാൻ വന്നപ്പോൾ കണ്ടില്ലല്ലോ.
സിറ്റൗട്ടിലുള്ള തൂണിൽ ചാരി നിന്നുകൊണ്ട് കാർത്തിക ചോദിച്ചു
ഞാൻ ചുമ്മാ ഒന്ന് പുറത്തേക്കിറങ്ങിയതാ തോട്ടത്തിൽ ഒക്കെ ഒന്ന് കറങ്ങിയിട്ട് വന്നു.
ആണോ ഞാൻ വിചാരിച്ചു തിരിച്ചുപോയി എന്ന്
അവൾ എന്നെ ആക്കിയ പോലെ പറഞ്ഞു.
നല്ല നാടും നാട്ടുകാരെയൊക്കെ വിട്ടു ഞാൻ എവിടെ പോകാനാണ്.
അവളെ ഒന്ന് സുഖിപ്പിക്കുവാൻ വേണ്ടി ഞാൻ പറഞ്ഞു.
ഓ വന്ന ദിവസം തന്നെ നാടിനെ നാട്ടുകാരെയൊക്കെ അത്രയ്ക്ക് അങ്ങ് പിടിച്ചോ? ഇയാളുടെ സ്വന്തം നാട്ടിൽ കൊള്ളില്ല എന്ന് തോന്നുന്നു.
അവൾ കളിയായി ചോദിച്ചു.
ഈ നാടിനെയും നാട്ടുകാരെയും ആർക്കാണ് ഇഷ്ടമാവാത്തത്.
അവളെ വെറുപ്പിക്കാതെ തന്നെ ഞാൻ മറുപടി പറഞ്ഞു,
നീ ട്യൂഷൻ കഴിഞ് എപ്പോ വന്നു??
സിറ്റൗട്ടിലേക്ക് കയറി ഇരുന്നുകൊണ്ട് ഞാൻ ചോദിച്ചു.
ഒരു അഞ്ചു മണി ആയപ്പോൾ എത്തി…..
അവൾ ഞാൻ ഇരുന്ന സോഫയിൽ എന്റെ തൊട്ടടുത്ത് വന്നിരുന്നു…
തൊട്ടടുത്തായി അവൾ വന്നിരുന്നപ്പോൾ എന്റെ ഹൃദയമിടിപ്പ് ഒന്ന് കൂടി…
ഒരു ടൈറ്റ് നീല പാൻസും അതേ കളർ ഉള്ള ബനിയനും ആയിരുന്നു അവളുടെ വേഷം.
അവളുടെ അങ്കലാവണ്യം എടുത്ത് അറിയിക്കുന്നതായിരുന്നു ആ വേഷം.
എങ്ങനെയുണ്ട് നമ്മുടെ തോട്ടമൊക്കെ ഇഷ്ടപ്പെട്ടോ?
പിന്നെ സൂപ്പർ എനിക്കൊരുപാടിഷ്ടമായി
അവിടെ ആരാ ഈ വാഴകൃഷിയൊക്കെ നടത്തുന്നത്?
അത് നമ്മുടെ തൊട്ടപ്പുറത്തുള്ള ജ്യോതി ചേച്ചി ആണ് ആ സ്ഥലം നമ്മുടേതാണ് എങ്കിലും കൃഷി ചെയ്യുന്നവരാണ്.