ഞങ്ങൾ സംസാരിക്കുന്നതിനിടയിലാണ് അകത്തുനിന്നും സുമിത്ര ചേച്ചിയുടെ വിളി വന്നത്.
രണ്ടുപേരും ചായ കുടിക്കാൻ വാ……
ചേച്ചിയുടെ ശബ്ദം കേട്ടപ്പോൾ അവൾ എന്നിൽ നിന്നും കുറച്ച് അകലം പാലിച്ചു നീങ്ങിയിരുന്നു.
അവളുടെ ആ പ്രവർത്തി എന്നിൽ ചെറിയ സംശയം ജനിപ്പിച്ചു.
വാ ചായ കുടിക്കാം….
അവൾ എന്നെ വിളിച്ചു.
അവൾ എഴുന്നേറ്റ് അകത്തേക്ക് നടന്നു. അവളുടെ പിന്നാലെ ഞാനും..
ചേച്ചി അടുക്കളയിൽ തന്നെ ആണെന്ന് തോന്നുന്നു.
മേശപ്പുറത്ത് ചായയും പലഹാരവും വച്ചിട്ടുണ്ട്.
ഞങ്ങൾ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചേച്ചി വന്നത്.
ചായ കുടിക്ക് ശേഷം ഞാൻ മുകളിലേക്ക് പോയി.
നേരത്തെ അമ്മയോട് വിളിക്കാം എന്ന് പറഞ്ഞതിനാൽ ഫോണെടുത്ത് അമ്മയെ വിളിച്ചു.
അമ്മയെ വിളിച്ചു കഴിഞ്ഞതിനുശേഷം ഞാൻ എന്റെ മുറിയിൽ വന്നിരുന്നു. വായിച്ചു പകുതി വച്ച് നിർത്തിയിരുന്ന ബെന്യാമിന്റെ മഞ്ഞ വെയിൽ മരണങ്ങൾ എന്ന പുസ്തകം എടുത്തു ബാക്കി വായിക്കാൻ ആരംഭിച്ചു.
എന്തൊക്കെയാണ് ഈ ക്രിസ്റ്റി അന്ത്രപ്പേർ കാണിക്കുന്നത്?
എന്റെ ബെന്യാമിൻ ചേട്ടാ എങ്ങോട്ടാണ് ഈ കഥ കൊണ്ടുപോകുന്നത്?
ഓ വായനാശീലം ഒക്കെ ഉണ്ടോ?
കാർത്തികയുടെ ശബ്ദമാണ് എന്നെ ഡീഗോഗാർഷ്യയിൽ ( നോവലിൽ പ്രതിപതിക്കുന്ന ഒരു സ്ഥലം) നിന്നും തിരികെ എത്തിച്ചത്.
അങ്ങനെയൊന്നുമില്ല ഇടയ്ക്ക് ഇതുപോലെ എന്തെങ്കിലും പുസ്തകം കിട്ടുമ്പോൾ വായിക്കും.
ഞാൻ പുസ്തകം മടക്കി വെച്ചുകൊണ്ട് പറഞ്ഞു.