രവീന്ദ്രൻ ശ്രീദേവി ദമ്പതികളുടെ ഏക മകൻ ആയ അശുതോഷ് നന്ദു എന്ന ഞാൻ
പ്ലസ് ടു കഴിഞ്ഞു വെക്കേഷൻ ആയപ്പോൾ വീട്ടിൽ വെറുതെ ഇരിക്കുന്ന എന്നോട് വയനാട്ടിൽ ഉള്ള നമ്മുടെ തോട്ടം ഓകെ ഒന്ന് പോയി നോക്കുവാൻ വേണ്ടി അച്ഛൻ അയച്ചതാണ് എന്നെ
എസ്റ്റേറ്റ് തോട്ടം എന്നൊക്കെ കേട്ടപ്പോ വലിയ മൊതലാളി എന്നാ മട്ടിൽ ചാടി പുറപ്പെട്ടതാണ് ഞാൻ
പക്ഷെ വയനാട്ടിൽ കാല് കുത്തും മുന്നേ മുഖത്തു കൈ വീണു.
***********
സൗപർണിക
ഗേറ്റിൽ കണ്ട പേര് വായിച്ചു കൊണ്ട് പതുക്കെ ഗേറ്റ് തുറന്ന് ഞാൻ മുന്നോട്ട് നടന്നു.
വലിയ രണ്ട് നില വീടിനു മുന്നിൽ ആണ് ഞാൻ എത്തിയത്.
ഇന്റർലോക്ക് വിരിച്ച വലിയമുറ്റം…
ബ്ലാക്ക് കളർ സ്കോർപിയോ പോർച്ചിൽ കിടക്കുന്നത് നോക്കി ഞൻ കാളിങ് ബെല്ലിൽ വിരലമർത്തി.
അകത്തു നിന്നും ആചാനുബാഹുവായ ഒരു മനുഷ്യൻ പുറത്തേക് വന്നു.
എന്നെ കണ്ടപ്പോൾ ഗൗരവം നിറഞ്ഞ ആ മുഖത്തു പുഞ്ചിരി വിടർന്നു.
അല്ല ഇതാരിത് *******…..
വാ വാ കേറി വാ എന്ന് പറഞ്ഞു എന്നെ അകത്തേക്ക് ക്ഷണിച്ചു.
അകത്തേക്ക് നോക്കിയിട്ട്
വിശ്വേട്ടൻ : സുമിത്രെ ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്കിക്കേ
അടുക്കളയിൽ നിന്നും സാരിത്തുമ്പിൽ കൈ തുടച്ചുകൊണ്ട് സുമിത്ര ഹാളിലേക്കു വന്നു.
സുമിത്ര :അല്ല ഇതാര് നമ്മളെ ഒക്കെ ഓർമ്മയുണ്ടോ?
ഞൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..
സുമിത്ര : നിന്നെ കുഞ്ഞിലേ കണ്ടതാ വലിയ ആളായി ഇപ്പൊ ചെക്കൻ
അതും പറഞ്ഞു സുമി ചേച്ചി ഒന്ന് ചിരിച്ചു കൂടെ വിശ്വേട്ടനും… കൂട്ടത്തിൽ ഞാനും പുഞ്ചിരി വരുത്തിച്ചു ഇനി അവർക്കൊന്നും തോന്നേണ്ടല്ലോ