എന്റെ റൂമിന്റെ വാതിൽ തുറന്നു ഞാൻ അകത്തു കയറി കട്ടിലിരുന്നു ഈ നാട്ടിൽ വന്നപ്പോൾ തൊട്ട് തൊടുന്നതെല്ലാം പിഴക്കുകയാണല്ലോ ദൈവമേ….
ആരാണത്?
വിശ്വേട്ടന്റെ മകൾ കാർത്തികയാണോ അത്
ഈശ്വരാ കാർത്തികയാണെങ്കിൽ തീർന്നു.
വിശ്വേട്ടൻ ഇന്നുതന്നെ എന്നെ ഇവിടുന്ന് പറപ്പിക്കും
എങ്ങനെയെങ്കിലും കാർത്തികയോട് സോറി പറയണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
അവളുടെ റൂമിലേക്ക് കയറി ചെന്നാലോ അല്ലെങ്കിൽ വേണ്ട വീണ്ടും അവൾ ബഹളം ഉണ്ടാക്കും അവൾ പുറത്തുവരുന്നത് വരെ വെയിറ്റ് ചെയ്യാൻ ഞാൻ തീരുമാനിച്ചു.
റൂമിന് പുറത്തിറങ്ങി ഞാൻ അവളുടെ റൂം തുറക്കുന്നതും കാത്തു നിന്നു.
വാതിൽ തുറക്കുന്നതും കാത്തുനിന്ന എന്നെ തേടി വന്നത് മറ്റൊരു വിളി ആയിരുന്നു
താഴെനിന്നും സുമിത്രയുടെ വിളിയാണ് ഭക്ഷണം കഴിക്കാനാണ്
ഞാൻ പതിയെ സ്റ്റെപ്പ് ഇറങ്ങി താഴെ ചെന്നു
ഡൈനിങ് ടേബിളിൽ വിശ്വേട്ടനും സുമിത്രേച്ചിയും ഇരിക്കുന്നുണ്ട് കാർത്തികയെ അവിടെ ഒന്നും കാണുന്നില്ല.
അവൾ മുകളിൽ തന്നെയായിരിക്കും ഈശ്വരാ ഇപ്പോൾ അവൾ ഇറങ്ങി വന്നാൽ എന്നെപ്പറ്റി വിശ്വേട്ടനോട് പറഞ്ഞു കൊടുക്കുമോ.
അച്ചു കാർത്തിക വന്നിട്ടുണ്ട് നീ കണ്ടിരുന്നോ?
അവൾ മുകളിലുണ്ട് സുമിത്രേച്ചി എന്നോട് പറഞ്ഞു
ആ മകളെയും കണ്ടു അവളുടെ എല്ലാം കണ്ടു എന്ന് ഞാൻ മനസ്സിൽ പതിയെ പറഞ്ഞു. ഇനി അവൾ താഴെ വന്നാൽ നിങ്ങൾ എന്നെ ഇവിടുന്ന് പറഞ്ഞു വിടുകയും ചെയ്യും
ഞാൻ : ആ ഇല്ല കണ്ടില്ല സുമിത്ര ചേച്ചി
സുമിത്ര : കൂട്ടുകാരിയെ കാണാൻ പോയിട്ട് ഇപ്പോൾ വന്നതേയുള്ളൂ മുകളിലത്തെ മുറിയിൽ ഉണ്ടാവും