സമാധാനം സുഖമായി പുറത്തോട്ട് നോക്കാമല്ലോ ഇനി അവരെ വായിനോക്കിയതാണെന്ന് വിചാരിച്ചു അവരുടെ പുച്ഛവും സഹിക്കേണ്ട.
ഏയ്……
പിന്നിൽ നിന്നുള്ള വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി.
കാർത്തികയാണ് അവൾ എന്റെ അടുത്തേക്ക് നടന്നു വരികയാണ്. രൂക്ഷമായി എന്നെ ഒന്ന് നോക്കിയിട്ട്
എന്റെ വലതു വശത്തു ആയി ബാൽക്കണിയുടെ കൈവരിയിൽ പിടിച്ച് അവൾ നിന്നു.
അവളോട് സംസാരിക്കണോ അതോ അവിടെനിന്ന് പോകണോ എന്ത് ചെയ്യണം എന്ന് അറിയാതെ
ഞാൻ നിന്നപ്പോഴാണ് അവൾ സംസാരിച്ചു തുടങ്ങിയത്
കാർത്തി : എപ്പോൾ വന്നു
ഞാൻ : രാവിലെ
കർത്തി : എന്തിനാ എന്റെ മുറിയിൽ വന്നത്
ഞാൻ : അമ്മയുമായി ഫോണിൽ സംസാരിച് കൊണ്ട് മുറിയിലേക് വന്നതാ നമ്മുടെ രണ്ട് പേരുടെയും റൂം അടുത്തടുത്തു ആയത്കൊണ്ട് വാതിൽ തുറന്നത് മാറി പോയി
സോറി…
കാർത്തി : എനിക്കും തോന്നി. നിങ്ങൾ ആരാണെന്ന് അറിയാത്തത് കാരണം ഞാൻ വല്ലാതെ പേടിച്ചു പോയി
പിന്നെ നിങ്ങൾ പെട്ടെന്ന് പുറത്തേക് പോയത് കണ്ടപ്പോ ആശ്വാസമായി
അവൾ എന്നെ നോക്കികൊണ്ട് പറഞ്ഞു. അച്ഛന്റെ ഫ്രണ്ടിന്റെ മകൻ വരുന്നുണ്ട് എന്ന് രാവിലെ അമ്മ പറഞ്ഞായിരുന്നു നിങ്ങൾ പോയപ്പോ ഞാൻ അത് ഓർത്തു
.
ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ് എന്നെ നന്ദു എന്ന് വിളിക്കാം
അവളും ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ശെരിഎന്ന അർത്ഥത്തിൽ തലയാട്ടി..
കുറച്ചുസമയത്തെ നിശബ്ദതക്കു ശേഷം അവൾ വീണ്ടും സംസാരിച്ചു തുടങ്ങി..
കാർത്തി : നന്ദു ഇപ്പോൾ എന്ത് ചെയ്യുന്നു
ഞാൻ : പ്ലസ്ടു കഴിഞ്ഞു