കാർത്തി : ഇനി എന്താ പ്ലാൻ
ഞാൻ : ബി. കോം ചെയ്യണം എന്നിട്ട് അച്ഛന്റെ കൂടെ കടയിൽ നിൽക്കണം. എനിക്ക് കൂടുതൽ പഠിക്കാൻ ഇഷ്ടമില്ല പിന്നെ നാട്ടിൽ തന്നെ നിൽക്കാനാണ് ഇഷ്ടം
അത്കൊണ്ടാ.
കാർത്തി : എനിക്കും നമ്മുടെ നാട്ടിൽ തന്നെ കൃഷിയൊക്കെ നോക്കി ജീവിക്കാനാണ് ഇഷ്ടം
പക്ഷേ അമ്മക്ക് അതൊന്നും ഇഷ്ടമല്ല.
പഠിച്ചു വലിയ ജോലി വാങ്ങാൻ ആണ് എപ്പോഴും പറയുന്നത് പക്ഷെ അച്ഛൻ എനിക്ക് സപ്പോർട്ട് ആണ്.
ഞാൻ : അപ്പോൾ നമ്മൾ രണ്ടുപേരും സെയിം വേവ് ലെങ്ത് ആണല്ലേ.?
കർത്തി 🙁 ചിരിച്ചുകൊണ്ട്) ഏറെക്കുറെ
ഞാൻ : അല്ല കാർത്തിക എന്താ പഠിക്കുന്നത്?
കാർത്തി : ഞാൻ പ്ലസ്വൺ. ഇനി പ്ലസ് ടു
കുറച്ചുസമയത്ത് സംസാരം കൊണ്ട് ഞങ്ങൾക്കിടയിലെ അകലം കുറഞ്ഞുവന്നു അവൾ വളരെ ഫ്രീയായി എന്നോട് സംസാരിക്കാൻ തുടങ്ങി.
ഞങ്ങൾ ഞങ്ങളുടെ ഇഷ്ടങ്ങളെപ്പറ്റിയും സ്കൂൾ കാലഘട്ടത്തിൽ അനുഭവങ്ങളും എല്ലാം പങ്കുവച്ചു.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അവൾക്ക് സംഭവിച്ച അപകടത്തെപ്പറ്റിയും തുടർന്ന് ഒരു വർഷത്തെ ക്ലാസ് നഷ്ടപ്പെട്ടതിനെ പറ്റിയും അവൾ പറഞ്ഞു. അങ്ങനെ നോക്കുമ്പോൾ ഞങ്ങൾ ഒരേ വയസ്സാണ്.
എന്നെപ്പോലെ തന്നെ അവൾക്കും പാട്ട് ഒരുപാട് ഇഷ്ടമാണ്. എന്നെപ്പോലെ തന്നെ അവളും ചെറുതായി പാടുമായിരുന്നു.
വരമഞ്ഞളാടിയ രാവിന്റെ മാറിൽ എന്ന ഗാനം എനിക്ക് വേണ്ടി അവൾ പാടി തന്നു
അവളുടെ നിർബന്ധത്തിന് വഴങ്ങി എനിക്കും ഒരു പാട്ടു പാടേണ്ടതായി വന്നു.
ജീവാംശമായി താനേ നീ എന്നിൽ….
ഞാനും പാടി
വൈകിട്ട് അവൾക്ക് ട്യൂഷന് പോകാനുള്ളതിനാലും ഇന്നവിടെ ക്ലാസ് ടെസ്റ്റ് നടക്കുന്നതിന്നാലും പഠിക്കാൻ വേണ്ടി റൂമിലേക്ക് പോയി.