ബസ് വന്ന് അതിൽ കേറുമ്പോ ഞാൻ ശരത്തേട്ടനെ നോക്കിയൊരു സലാം പറഞ്ഞു… അതിന് മറുപടിയായി അങ്ങേര് കൈപൊക്കി കാണിച്ചതും ഞാൻ ഒഴിഞ്ഞുകെടന്നൊരു സീറ്റിൽ പോയിരുന്നു…
ബസിലിരുന്ന് എന്റെ ചിന്തമൊത്തം ഇനിയെന്തന്നായിരുന്നു… ജീവിതം നായന്നക്കിന്നൊക്കെ പറയണപോലെ എന്റെ ജീവിതം ആരതി നക്കിന്ന് പറയേണ്ടിവരും… ഇനിയിപ്പോ കുറച്ച് കാലത്തിന് അവളെക്കൊണ്ട് വലിയ ശല്യമൊന്നുംണ്ടാവില്ല… അതിനാണല്ലോ രാവിലെ തന്നെ ഞാൻ പെട്ടീം കേടക്കേമെടുത്തു ഇങ്ങ് പോന്നത്… അവളെപ്പോലെ അവൾടമ്മക്കും വലിയ ബുദ്ധിയില്ലാത്തത് നന്നായി… വേറെ വല്ലോരും ആയിരുന്നെങ്കി എനിക്ക് പോണംന്ന് പറഞ്ഞപ്പോ തന്നെ എല്ലാരേം വിളിച്ചുകൂട്ടിയേനെ…!
ഓരോന്നാലോയിച്ചുകൂട്ടി ഞാൻ സീറ്റിലിരുന്ന് ഒറങ്ങിപ്പോയി… ഏറെ നേരത്തെ ഒറക്കത്തിന് ശേഷം കണ്ണുതുറന്ന് നോക്കുമ്പോ എനിക്കിറങ്ങേണ്ട സ്ഥലം എത്തിയിരുന്നു… അവിടന്നൊരു ടാക്സിയും വിളിച്ച് ഞാൻ എന്റെ ഫ്ലാറ്റിന്റെ മുന്നിലെത്തി… ഞാൻ ഇവടെ താമസിക്കുന്നതൊരു അത്യാവിശ്യം വലിയൊരു 2bhk സെറ്റപ്പിലാണ്… സത്യമ്പറഞ്ഞാൽ ഇതെന്റെതല്ല, ശരത്തേട്ടൻ എറണാകുളത്ത് എന്തേലും ആവിശ്യത്തിന് വരുമ്പോ താമസിക്കാൻ വേണ്ടി വാങ്ങിച്ചിട്ടതാണ്…
ഞാനവടെ കേറി ഒരുളുപ്പില്ലാതെ താമസിക്കുന്നൂന്ന് മാത്രം… ഇനി ഏറക്കി വിട്ടാലും ഞാൻപോവില്ല്യ… പക്ഷെ എനിക്കാദ്യം പോവണ്ടതെന്റെ അപാർട്മെന്റിലെക്കല്ല…! തൊട്ടപുറത്തു തന്നെ അജയ്യും അവന്റെ ഭാര്യയും താമസിക്കുണ്ട്… അതെ, അവന്റെ കല്യാണവും കഴിഞ്ഞു… ആ കഥ പിന്നെ പറയാം…! അവന്റടുത്ത് എനിക്ക് വേണ്ടപ്പെട്ട രണ്ടുപേരെ ആക്കിട്ടാ ഞാൻ നാട്ടി പോയെ…!