“” ന്നാ ചാവി, നീ ഇവളേം കൂട്ടി വീട് വരെയൊന്ന് ചെല്ല്… പിന്നെ കൊച്ചിന് കാലിനെന്തോ വയ്യാന്ന്, അങ്ങനെ ഹോസ്പിറ്റലിലും കാണിച്ചിട്ട് വന്ന മതി…! “” അവള്ടെ കയ്യീന്ന് ചാവിയും വാങ്ങി എനിക്ക് നീട്ടിയതിന് പിന്നാലെ അമ്മയത് പറഞ്ഞു…! ഈ നശുലത്തിനെ ഇനി ഹോസ്പിറ്റലിലും പണ്ടാറടക്കണോ…? ഇതെന്തൊരു മേനെക്കെടാന്ന് നോക്കണേ…!
നല്ലൊരുദിവസായിട്ട് ഒന്നും എതിർത്തുപറയണ്ടല്ലോന്നും വിചാരിച്ച് ഞാൻ അവളേംകൊണ്ട് പുറത്തിറങ്ങാൻ തുടങ്ങി… ഇനി ഒരു വഴിയേയുള്ളു, ആദർശിനെ ഇവള്ടെ കൂടെ പറഞ്ഞുവിടാം… ആരതിടെ കൂടെ പോവാൻപറഞ്ഞ സ്വന്തം തന്തേടെ മരിപ്പ് വരെ മാറ്റിവക്കാൻ അവൻ മടിക്കില്ല… Brilliant…!! യെന്തൊരു ബുദ്ധിയായെനിക്ക്…! എത്ര പെട്ടന്നാണ് ഞാനോരോ പോംവഴികളൊക്കെ കണ്ടുപിടിക്കണേ ന്നുള്ള എന്റെ ചിന്തയിൽ ഞാൻ സ്വയം അഭിമാനം കൊള്ളാനും മറന്നില്ല…
അങ്ങനെയെല്ലാം മനസ്സിൽ കണക്ക്കൂട്ടി ഞാൻ പുറത്തിറങ്ങി, പിന്നാലെ അവളും ഉണ്ടായിരുന്നു… പക്ഷെ പുറത്തിറങ്ങി ചുറ്റും നോക്കിയെങ്കിലും അവന്മാര്ടെ പൊടിപോലും കണ്ടില്ല… ഈ മൈരന്മാരിതവടെ പോയി…? ഞാൻ പന്തലിലും പുറത്തുമെല്ലാം അവരെ നോക്കിനടന്നെങ്കിലും ഒറ്റേണ്ണത്തിനെ പോലും കണ്ടില്ല… പിന്നെയാണ് എനിക്കാ കാര്യം ഓർമവന്നത്, ഇവിടത്തെ പരിപാടിയെല്ലാം കഴിഞ്ഞ് റീസെപ്ഷന് മുന്നേ ഞങ്ങള്ക്ക് സാനമടിക്കാനുള്ള പ്ലാനുണ്ടായിരുന്നു…
എന്നെ കൂട്ടാതവര് ഒറ്റകടിക്കാൻ പോയോ…? എന്നെ കൂട്ടാതെ അവര് പോയീന്നോർത്തപ്പോ എനിക്ക് നല്ല ദേഷ്യം വന്നെങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല… അല്ലെങ്കിലും കല്യാണപെണ്ണിന്റെ അനിയൻ അടിച്ച്കിറുങ്ങി നടന്ന അതിന്റെ മോശം കുടുംബത്തിനാ… ഞാനൊരു ബുദ്ധിമാൻ മാത്രല്ല നല്ലൊരു കുടുംബിനി കൂടിയാണ്… ഈ കുടുംബിനിന്ന് പെണ്ണുങ്ങൾക്കല്ലേ പറയാ…? അപ്പോ ആണുങ്ങൾക്ക് എന്തോ പറയും…? കുടുംബൻന്നോ…? അതോ കുടുംബിന്നോ…? തത്കാലം കുടുംബിന്ന് പറയാം…