“” ഹലോ…! അച്ഛാ…! “” അച്ഛനോടുള്ള പേടിയും ബഹുമാനൊക്കെ ചേർത്ത് ഞാൻ മൊഴിഞ്ഞു…!
“” നീയെന്താ ഇന്നലെ പറയാതെ പോയെ മോനെ…! “” അങ്ങേതലക്ക് നിന്നും അച്ഛൻ തന്റെ ശാന്തവും എന്നാൽ ഗാഭീര്യവുമായ ശബ്ദത്തിൽ ചോദിച്ചു…!
“” അതച്ഛ…! ഞാൻ…! ഞാൻ ഇന്നലെ വീട്ടി വന്നപ്പോ കണ്ടില്ല…! അതാ പറയാമ്പറ്റാഞ്ഞേ…! “” അച്ഛന്റെ ചോദ്യത്തിനെന്ത് മറുപടിപറയണമെന്നെനിക്കറിയില്ലായിരുന്നു…! എങ്കിലും ഒരുവിധത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു…!
“” മ്മ് അത് സാരല്യ…! മോളവടെ എത്തിയില്ലേ…! “” മോളോ…? യേത് മോള്…? ഈ നായിന്റെ മോളെയാണോ അച്ഛൻ മോളെന്ന് വിളിച്ചേ…? പക്ഷെയങ്ങനെ നേരിട്ട് ചോദിക്കാൻ മാത്രോള്ള ഉറപ്പൊന്നും എന്റെ അണ്ടിക്കില്ലായിരുന്നു…!
“” ആ…! “” ഞാൻ മറുപടി നൽകി…!
“” അത് നന്നായി…! പിന്നെ മോനെ…! സംഭവിക്കാള്ളതൊക്കെ സംഭവിച്ചു…! ഇനിയത് പറഞ്ഞിട്ട് കാര്യല്ല്യ…! അതോണ്ടിനി മക്കള് നല്ലമ്പോലെ സഹകരിച്ച് മുന്നോട്ട് പോണം…! ട്ടോ…! “” ഒരു ഉപദേശമന്നപോലെ അച്ഛനത് പറഞ്ഞു…! ഇതിനോടെനിക്ക് യോജിക്കാൻ പറ്റില്ലെങ്കിലും എതിർത്തുപറയാൻ ശേഷിയില്ലാത്ത കാരണം ഞാൻ സമ്മതമെന്ന കണക്കെ മൂളി…!
“” അപ്പോ ശെരി…! സമയം കിട്ടുമ്പോ വീട്ടിക്കൊക്കെ വിളിക്ക്…! “” ന്നും പറഞ്ഞ് ഫോൺ വച്ചു…! അച്ഛൻ അവസാനം പറഞ്ഞെതെനിക്ക് നന്നായി കൊണ്ടു…! പൊതുവെ ഞാനും അച്ഛനും സംസാരൊക്കെ കൊറവാണ്…! അത് ഇഷ്ടല്യാത്തൊണ്ടോന്നും അല്ല… പക്ഷെയെന്തോ ഒരു പേടി…! അച്ഛനെന്നെ ജീവിതത്തിലിതുവരെ തല്ലീട്ടില്ല… എന്തിന് പറയുന്നു, ഒന്ന് ചീത്തപോലും പറഞ്ഞിട്ടില്ല…! എപ്പഴും എന്നോട് സ്നേഹത്തോടെ മാത്രേ സംസാരിച്ചിട്ടുള്ളു…! അത് ഞാനെന്ത് തല്ലുകൊള്ളിത്തരം കാണിച്ചാ പോലും…! ഞാൻ ജീവിതത്തിൽ ഏറ്റവും ബഹുമാനിക്കുന്നതെന്റെ അച്ഛനെയാണ്…! അതുകൊണ്ടൊക്കെയാവും ഞാൻ അച്ഛനോട് ഒരു ഗ്യാപ്പിട്ട് നിന്നതൊക്കെ… ഇനി പെട്ടന്നൊരു ദിവസം എന്നോട് ദേഷ്യപ്പെട്ട എനിക്കത് സഹിക്കാൻ പറ്റിയില്ലെങ്കിലോ…!