“” ആരോട് ചോയ്ച്ചിട്ടാടി നീ എന്റെ കട്ടിലികേറി കെടന്നേ…? “” ഉള്ളിലെ ചമ്മല് പുറത്തുകാണിക്കാതെ ഞാൻ അവൾക്ക് നേരെ ഒച്ചയിട്ടു… അല്ലെങ്കിലും എന്റെ ചോദ്യം ന്യായാമാണല്ലോ…!
“” നിന്റെ കട്ടിലൊക്കെ പണ്ട്…! ഇനിയിതെന്റെ കട്ടിലുങ്കൂടിയ…! “” കേറിവന്നിട്ട് രണ്ടുദിവസങ്കൂടി ആയിട്ടില്ല, അപ്പഴേക്കും എന്റെ കട്ടിലിനു വേണ്ടിയുള്ള അവള്ടെ അവകാശവാതം എനിക്ക് ഇഷ്ടപ്പെട്ടില്ല…!
“” അത് നീയോറ്റക്കങ്ങു തീരുമാനിച്ച മതിയ…? ഇതെന്റെ ഫ്ലാറ്റ…! ഇതെന്റെ റൂമും…! “” ഞാൻ വിട്ടുകൊടുക്കാതെ കട്ടിലില്ലേക്ക് ചാടി കെടന്ന് പറഞ്ഞു…!
“” നിന്റെ ഫ്ലാറ്റോ…! ഇതേ ആര്യേച്ചിടെ പേരിലുള്ള ഫ്ലാറ്റ…! നിനക്കുള്ളപോലെ ഇപ്പൊ എനിക്കും ഇതിൽ അവകാശണ്ട്…! “” എനിക്കുപിന്നാലേ അവളും കട്ടിലേക്ക് കേറി കിടന്ന് പറഞ്ഞതും ഞാൻ പൂച്ച വെള്ളത്തിൽ വീണപോലെ ചാടിയേണീറ്റവളെ നോക്കി…! അത് ശെരി അപ്പൊ എല്ലാം അറിഞ്ഞിട്ടാണല്ലേ…? അവള് പറഞ്ഞപോലെ ഇതെന്റെ പേരിലുള്ള ഫ്ലാറ്റല്ല…! എറണാകുളത്ത് എന്തേലും ബിസിനസ് ആവിശ്യത്തിന് വരുമ്പോ നിക്കാൻ ചേച്ചിടെ പേരിൽ ശരത്തേട്ടൻ എടുത്ത ഫ്ലാറ്റാണ്…!
“” വെണ്ണേലീ മൂലേലെവേടേലും കേറി കെടന്നോ…! “” അവള്ടെ പ്രവർത്തിയിൽ ഞെട്ടിത്തരിച്ചു നിന്ന എന്നോട് ഒരു തലയിണ എടുത്ത് നടുവ്വിൽ വച്ച് ബെഡിന്റൊരു മൂല ചൂണ്ടിയവൾ പറഞ്ഞു…! ഇവളത്രക്കായോ…!
“” നിന്റെകൂടെന്റെ പട്ടി കെടക്കും…! “”ന്നും പറഞ്ഞ് ഞാൻ നേരെ കട്ടിലിൽ കെടന്നൊരു തലയിണ എടുത്ത് കൈയിൽ പിടിച്ചു… ശേഷം ഒരു ലോഡ് പുച്ഛത്തോടെ അവളെ നോക്കി… പക്ഷെ അവളാണെങ്കി ഞാൻ നോക്കിയതിനേക്കാളും പത്തിരട്ടി പുച്ഛം മുഖത്ത് ഫിറ്റുചെയ്ത് എന്നെ തിരിച്ചും നോക്കുന്നുണ്ട്… പിന്നെ ഞാനവടെ നിന്നില്ല, നേരെ റൂമിന്റെ പുറത്തിറങ്ങി സോഫെല് കേറി കെടന്നു… അവള്ടെ കൂടെ കെടക്കണേലും ബേധം ഇവടെ കെടക്കണതാണ്…! ശവം…!