ആരതി കല്യാണം 8 [അഭിമന്യു]

Posted by

 

 

എന്താണെന്നറിയില്ല, രാവിലെ ഞാൻ നേരത്തെ എണീറ്റു… ഒറക്കമൊന്നും ശെരിയാവാത്തപോലെ… എണീറ്റപാടെ ഞാൻ കണ്ടത് നിലത്ത് കിടക്കുന്നിരുന്ന കയറാണ്… എന്നാലും ചാവാനല്ലെങ്കി പിന്നെന്തിനാ ഇവളീ കയറുവാങ്ങ്യെ…? അപ്പഴാണ് ഞാനാ കാര്യം ഓർക്കണേ… ഇതവള് വാങ്ങിയ കയറല്ല… ഞാൻ തന്നെ വാങ്ങിയതാണ്… അതും ബാൽക്കണിയിൽ അഴല കെട്ടാൻ… ശെയ്യ്…! ഞാൻ വെറുതെ തെറ്റിദ്ധരിച്ചു…!

 

 

നേരത്തെ എണീറ്റ് വെറുതെയിരിക്കണ്ടല്ലോന്ന് വിചാരിച്ച ഞാൻ പഴേപോലെ ജിമ്മിൽ പോവ്വാൻ തീരുമാനിച്ചു… ഇവടെ വന്നതിന് ശേഷം ഇത്രേം കാലം ഞാൻ ജിമ്മിൽ പോയിരുന്നു… പക്ഷെ ഒന്ന് രണ്ടാഴ്ചയായി പാലക്കാരണങ്ങൾകൊണ്ടും അത് മുടങ്ങുകയായിരുന്നു… അങ്ങനെ ജിമ്മിൽ പോവാൻ തന്നെ ഉറപ്പിച്ചു ഞാൻ നേരെ ഒരു ട്ടവിലും മുൻപേ വാങ്ങിവച്ച ക്രീയേറ്റിനും എടുത്തിറങ്ങി…

 

 

കുറച്ച് ദിവസം പോവാത്തതോണ്ട് തന്നെ ഇന്നത്തെ ദിവസം ബോഡി നല്ല ട്ടയേർഡ് ആയിരുന്നു… ഇനി ചാവാറായതാണാന്ന് പോലും എനിക്ക് തോന്നാതിരുന്നില്ല… എന്നിരുന്നാലും പണ്ടും ജിമ്മിൽ പോവാറുണ്ടായിരുന്നത് കാരണം ഇപ്പഴും അതിന്റെഒരിത് എന്റെ ബോഡിയിൽ കാണാമായിരുന്നു… എനിക്കാണേൽ പറയാൻ ഇത് മാത്രേ ഒള്ളു…

 

 

തിരിച്ച് ഫ്ലാറ്റിൽ പോവുന്ന വഴി ഞാൻ അജയ്യേ വിളിച്ച് ഇന്നലെ നടന്നതൊക്കെ പറഞ്ഞു… ഞാൻ പറയുന്നതെല്ലാം കേട്ട് അവൻ തലമറന്ന് ചിരിച്ചതല്ലാതെ എന്റെ ദുഃഖത്തിൽ അവൻ പങ്കുചേർന്നില്ല… കള്ള നായിന്റ മോൻ…! ഫ്ലാറ്റിലെത്തി അകത്ത് കേറിയ ഞാൻ എന്റെ കൈയിലെ ട്ടവിലും വലിച്ചെറിഞ്ഞ് സോഫെലിരുന്നു… കിച്ചണിൽ എന്തോ ശബ്ദമൊക്കെ കേൾക്കുന്നുണ്ട്… ഇവള് പോയില്ലേ…? ഇന്നിനി ഞായറാഴ്ച വല്ലതുമാണോ…? ആഹ് എന്തെലാവാട്ടെ…! കൊറച്ചുനേരംകൂടി ഇരുന്ന് ഞാൻ നേരെ ബാത്റൂമിൽ കേറി… ശേഷം ഫ്രഷായിറങ്ങിയതും കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു…

Leave a Reply

Your email address will not be published. Required fields are marked *