അങ്ങനെ ലുഡോ കളിച്ചിരിക്കുമ്പഴാണ് കിച്ചണിൽ നിന്ന് ഉറക്കെയുള്ള അട്ടഹാസം കേൾക്കുന്നത്… അതാരതിടെ ചിരിയല്ലേ…? ഇവൾക്ക് ഭ്രാന്തായോ…? എന്താ സംഭവന്നറിയാൻ ഞാനും അജയ്യും കിച്ചണിലേക്ക് ചെന്നു…
“” എന്താ…? എന്താണ്ടായേ…? “” അവർടടുത്തെത്തിയതും അജയ്യ് നിമ്മിയോടായി ചോദിച്ചു… ആരതിയാണെങ്കിൽ എന്നെ നോക്കി ചിരി പുറത്ത് വരാതിരിക്കാൻ ചുണ്ട് കടിപ്പിച്ചു നിക്കുന്നുണ്ട്, കയ്യിലൊരു കത്തിയും…!
“” അത് ഇച്ചായൻ എന്നോട് അഭിയേട്ടൻ ഇന്നലെ ചെയ്ത് കൂട്ടിയെതൊക്കെ പറഞ്ഞില്ലേ…? അത് ഞാൻ ചേച്ചിയോട് പറയായിരുന്നു…! “” ഒരു കൂസലുമില്ലാതെ നിമ്മിയത് പറഞ്ഞു നിർത്തീതും ആരതി പിന്നേം ചിരി തുടങ്ങി… ചിരിച് ചിരിച്ചവൾടെ കണ്ണീന്ന് വരെ വെള്ളം വരുന്നുണ്ടായിരുന്നു…
എന്റവസ്ഥ പിന്നെ പറയണ്ടല്ലോ… കാലൻ ഇപ്പൊ വണ്ടിയുമായി വന്ന ഞാൻ സ്പോട്ടില് കേറിപോവും… അത്രക്കും ഞാനിവടെ നിന്ന് ചീഞ്ഞു… ഇതിനെല്ലാം കാരണകാരനായ ആ നായിന്റെ മോനെ ഞാൻ തിരിഞ്ഞുനോക്കിയെങ്കിലും അവന്റെ പൊടിപോലും കണ്ടില്ല… ഹാളിൽ ചെന്ന് നോക്കുമ്പണ്ട് ഒരുത്തൻ പതുങ്ങി പതുങ്ങി പുറത്തേക്കുള്ള വാതിലിന്റടുത്തേക്ക് നടക്കുന്നു…
ആരേലും ഉണ്ടോന്ന് നോക്കാൻ പിന്നിലേക്ക് തിരിഞ്ഞ അവൻ കാണുന്നത് അവനെ തന്നെ നോക്കി കണ്ണുരുട്ടുന്ന എന്നെയാണ്… അതോടെ അതുവരെ നടന്നിരുന്ന അവൻ ഓടാൻ നിന്നതും ഞാൻ,
“” ഓടരുത്…! “” അവന്റെ പിന്നാലെ പാഞ്ഞു ഞാൻ പറഞ്ഞു… ശേഷം അവനെ കൈയിൽ കിട്ടിയ ഞാൻ അവന്റെ പെടലിക്ക് പിടിച്ചു…!