തിരിച്ച് വണ്ടിയിടടുത്തേക്ക് നടക്കുമ്പോ അവനസാവട്ടമെന്നോണം ഞാനവന്മാരുണ്ടോന്ന് ചുറ്റുമോന്ന് നോക്കി… പക്ഷെ നിരാശയായിരുന്നു ഫലം… ഇനിയിപ്പോ വേറെ വഴിയില്ലാത്തോണ്ട് ഞാൻതന്നെയവളെ കൊണ്ടുവാൻ തീരുമാനിച്ചു… ഡ്രൈവിങ് സീറ്റിലേക്ക് കേറുമ്പോ അപ്പുറത്ത് കോ ഡ്രൈവർ സീറ്റിലേക്ക് കേറുന്ന ആരതിയെ നോക്കി ഞാനൊന്ന് പല്ലുകടിച്ചു, ഇവൾക്ക് പിന്നീല്ലെങ്ങാനും കേറീകൂടെ…? അല്ലെങ്കി വേണ്ട, ഞാനിവൾടെ ഡ്രൈവറാന്ന് ഇവൾക്ക് സ്വയമൊരു തോന്നല് വരും…
എത്രേം പെട്ടന്ന് ഇവളെ ആയിട്ടുള്ള എടപാട് തീർക്കാൻ വേണ്ടി ഞാൻ വണ്ടി തൊണ്ണൂറെ തോന്നുറ്റിപ്പത്തിൽ വെച്ച് പിടിച്ചു… ഇനി വണ്ടിയെങ്ങാനും തട്ടി ഇവള് ചാവാണെങ്കി ചാവട്ടെന്നെ… അങ്ങനെയാവുമ്പോ ഞാനും കൂടി ചാവാനുള്ള സാധ്യതയുണ്ട് എന്ന കാര്യം എനിക്കങ്ങ് കത്തീല…
“” നീയെന്നെ പേടിപ്പിക്കാൻ വേണ്ടിട്ടാണോ ഇങ്ങനെ സ്പീഡിൽ പോണേ…? “” ഞാൻ വണ്ടികൊണ്ട് അക്രമം കാണിക്കുന്നത് കണ്ട ആരതി ഒരു പുരികം പൊക്കി എന്നോടത് ചോദിച്ചതും ഞാനവളെ കലിപ്പിച്ചോന്ന് നോക്കി…
“” നിന്നെ പേടിപ്പിക്കാൻ നീയാരെടി ഉമ്മറത്ത് കേറികെടക്കണ പട്ടിയോ…? അവൾടെയൊരു ചോദ്യം… വണ്ടി ഞാൻ ഇഷ്ടോള്ളപോലെ ഓടിക്കും, പറ്റില്ലെങ്കി എറങ്ങി പോടീ…! “” ന്നായി ഞാൻ… എടുത്തടിച്ചപോലെയുള്ള എന്റെ മറുപടിക്കെട്ട് അവളൊന്ന് അടങ്ങുംന്ന് വിചാരിച്ചേനിക്ക് തെറ്റി…
“” എനിക്കറിയാ, നീ സ്പീടീ പോയ ‘ അയ്യോ അഭി മെല്ലെ പോടാ എനിക്ക് പേടിയവണട പ്ളീസ്ടാ ‘ എന്നൊക്കെ പറഞ്ഞ് ഞാൻ നിന്നോട് കേഞ്ചൂന്ന് നീ വിചാരിക്കാണുണ്ടെന്ന്…! പൊട്ടൻ…! “” പേടി അഭിനയിക്കണപോലെ അവളെന്നെയൊന്ന് ആക്കി… സത്യത്തിൽ അത് തന്നെയാണ് എന്റുദ്ദേശമെങ്കിലും അവളത് മനസിലാക്കിയ സ്ഥിതിക്ക് ഇനി വേറെ വല്ല വഴിയും നോക്കാൻ എന്നോണം ഞാൻ അവൾക്ക് മറുപടികൊടുക്കാതെ പിന്നേം വണ്ടിയൊടിക്കൽ തുടർന്നു…!