അവള്ടെ വീട്ടിലെത്തിയ ഞാൻ വണ്ടിയൊതുക്കി ശെരിക്കൊന്ന് ഊണ്ട് നിവർന്നു… രണ്ടുമൂന്നു മിനിറ്റ് അങ്ങനെയിരുന്നിട്ടും പുറത്തിറങ്ങാതെ വണ്ടിയിൽ തന്നെ ഇരുന്നു AC വെന്റ് അങ്ങോട്ടുമിങ്ങോട്ടും തിരിക്കണ ആരതിയെ കണ്ടതും എനിക്കങ്ങ് പൊളിഞ്ഞു…
“” ഏത് മറ്റവനെ കാത്തിരിക്കാണെടി നീ…? “” ഹാൻഡ് റെസ്റ്റിൽ ശക്തിയിൽ ഇടിച്ച് ഞാനിരുന്നു ചീറി… പക്ഷെ അത് കേട്ടിട്ടും അവളുടെഭാഗത്തു നിന്ന് വലിയ പ്രതികരണമൊന്നും ഇല്ലാന്ന് കണ്ടതും ഞാൻ,
“” നിന്നോടാ പറഞ്ഞെ എറങ്ങി പോവാൻ…! “”
“” നീ സിൽമേലൊക്കെ കണ്ടിട്ടില്ലേഭി ഈ ആൺപിള്ളാര് പെൺകുട്ട്യോൾക്ക് ഡോറ് തുറന്നു കൊടുക്കണതൊക്കെ…? “” എന്നെ പാളിനോക്കികൊണ്ട് അവൾ ചെറിയൊരുചിരിയോടെ പറഞ്ഞു… അവള്ടെ ചാട്ടമെങ്ങോട്ടാന്നു മനസിലാക്കിയ ഞാൻ പല്ല് കടിച്ച് വണ്ടിയിൽനിന്നിറങ്ങി നേരെ അവളുടെ ഡോറിന്റെ അടുത്തേക്ക് ചെന്നു… ശേഷം വാതില് തുറന്ന് അവളെ പിടിച്ച് വലിച്ച് പുറത്തിറക്കി… ഉള്ളിലെ ദേഷ്യം മൊത്തം ആ വലിയിൽ തീർത്തതിനാൽ അവളൊന്ന് വെച്ചു പോയിരുന്നു… ശെയ്യ്…! ശവം മോറുംകുത്തി വീണില്ല…!
“” ഇപ്പോ നിന്റെ ആഗ്രഹം തീർന്നില്ലേ…? ഇനി ചെല്ല്, പോയിട്ട് എന്ത് മലര ചെയാനുള്ളേച്ച അത് തീർത്തിട്ട് വാ… “” അവള്ടെ പ്രതികരണത്തിന് കാത്തുനിൽക്കാതെ ഞാൻ തിരിച്ച് വണ്ടിയിലേക്ക് കേറിക്കൊണ്ട് പറഞ്ഞു…! പുറത്ത് നിന്ന് അവളെന്തോ പറഞ്ഞെങ്കിലും ഞാനത് ശെരിക്ക് കേട്ടില്ല… തന്തക്ക് വിളിച്ചതാന്ന് തോന്നണു… പിന്നേം കൊറേ നേരം പുറത്ത് ചുറ്റിതിരിഞ്ഞു നിന്ന ആരതി ഞാൻ മൈന്റ്അകുന്നിലാന്ന് കണ്ടതും എന്തൊക്കെയോ പിറുപിറുത്തോണ്ട് അകത്തേക്ക് പോയി…!