ആരതി കല്യാണം 8 [അഭിമന്യു]

Posted by

 

 

 

പത്തുപതിനഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും അവളെ കാണാത്തകാരണം ക്ഷേമ നശിച്ചഞാൻ വണ്ടിയും സ്റ്റാർട്ട്‌ ചെയ്ത് പോവാനായി നിന്നു… പെട്ടന്ന് അവളുടെ വീടിന്റെ വാതിൽ തുറക്കുന്നത് ഞാൻ കണ്ടു… ഒരു റെഡ് വെൽവേറ്റ് സാരിയും കഴുത്തിൽ വെറുമൊരു ചെയിനും വലിയ ഡിസൈനൊന്നുമില്ലാത്ത ചെറിയ രണ്ട് കമ്മലുകളും ഇട്ട് ആരതി… ഞാൻ കാറുമായി പോവാൻ നിൽക്കുന്നത് കണ്ട അവൾ പെട്ടന്ന് ഇറങ്ങി വണ്ടിയുടെ അടുത്ത് വന്ന് അകത്ത് കേറി… ശേഷമെന്നെയൊന്ന് നോക്കി,

 

 

 

“” എങ്ങനേണ്ടഭി…? കൊള്ളാവോ…? “” സീറ്റിൽ ചെരിഞ്ഞിരുന്ന് എന്നോടത് ചോദിച്ചതും,

 

 

 

“” അടിപൊളി…! ഇനി രാത്രി ഒരു പന്ത്രണ്ടുമണിയാവുമ്പോ എടപ്പാള് സെന്ററിൽക്ക് എറങ്ങി നിന്നാമതി, നല്ല കളക്ഷൻ കിട്ടും…! “” നല്ലൊരുദിവസായിട്ട് മനുഷ്യനെ കെടന്ന് ഊഞ്ഞാലാട്ടിയതും പോര അവൾക്കിനി എന്റെ അഭിപ്രായംകൂടി വേണബോലും… പക്ഷെ അതവൾക്ക് തീരെ പിടിച്ചില്ലാന്ന് അവള്ടെ മുഖം മാറുന്നത് കണ്ടപ്പഴേ എനിക്ക് മനസ്സിലായി…

 

 

 

“” മര്യാദക്ക് സംസാരിച്ചില്ലെങ്കി എന്റെ കൈനിന്റെ മോന്തേലിരിക്കും…! “” എന്റെ മറുപടികെട്ടവൾ വിരല്ചൂണ്ടി ഒരലറാലായിരുന്നു… മുഖത്തേക്ക് രക്തമെല്ലാം ഇരച്ചുകേറി ഒരു പ്രാന്തിയെപ്പോലെ അവൾ വിറച്ചു… അവക്കടെ ശബ്ദമങ്ങു പൊങ്ങിയതും എനിക്ക് പെട്ടന്നൊരു തരിപ്പ് കേറി…! അതോടെ ഞാനവൾടെ കഴുത്തിനു പിന്നിൽ ബലമായി പിടിച്ച്,

 

 

 

“” ഡീ കോപ്പേ, നിന്റെ ശബ്ദമെങ്ങാനും പൊങ്ങിയ വണ്ടിലെ എയർബാഗ് നിന്റെയീ തിരുമോന്തേലും ഇരിക്കും…! ഓവർ ഷോ കാണിക്കാണ്ട് മിണ്ടാണ്ടിരിക്കണതാ നിനക്ക് നല്ലത്…! “” അവള്ടെ തല പിടിച്ച് ഡാഷ്ബോർഡിലേക്ക് ഇടിക്കുന്നത് പോലെ കാണിച്ച് പറഞ്ഞു… എന്റെയാ പ്രവർത്തിയിൽ ആരതിയോടുള്ള ദേഷ്യം മുഴുവനുമുണ്ടായിരുന്നു… ഞാൻ പിടിവിട്ടതും ആരതിയെന്നെ ദഹിപ്പികുന്നൊരു നോട്ടം നോക്കി… പക്ഷെ എന്റെയപ്പോഴത്തെ മാനസികാവസ്ഥയിൽ ഞാനത് കാര്യമാക്കിയില്ല… ശേഷം വണ്ടിടെ ഗിയർ ശക്തിയായി വലിച്ചിട്ട് മുന്നോട്ടെടുത്തു…

Leave a Reply

Your email address will not be published. Required fields are marked *