അങ്കിത: Mr. Akhil.. ഞാൻ ഡോക്ടർ അങ്കിത. I need the details of our today’s testing location.
പെട്ടന്ന് കവിത അതിനിടയിലേക്ക് വന്നു.
കവിത: അഖി.. നിൻ്റെ അക്കൗണ്ട് balance ഒന്ന് ചെക്ക് ചെയ്യൂ.. ok. Will see you later.
ഇതും പറഞ്ഞു കവിത പോയി. ഞാൻ അങ്കിതയേ നോക്കിയപ്പോൾ ദേഷ്യം കൊണ്ട് ചുകന്ന കണ്ണുകൾ കൊണ്ട് അവള് എന്നെ തുറുപ്പിച്ച് നോക്കി നിൽക്കുന്നു.
അങ്കിത: Mr. അഖിൽ. ഞാൻ ചോദിച്ച ലൊക്കേഷൻ details 10 മിനിറ്റിനുള്ളിൽ എനിക്ക് കിട്ടണം. ഞാൻ റെഡ്ഡി സാറിൻ്റെ ക്യാബിനിൽ ഉണ്ടാകും..
ഞാൻ അക്കൗണ്ട് Check ചെയ്തപ്പോൾ ഒരു ലക്ഷം രൂപ വന്നിട്ടുണ്ട്. അതു കഴിഞ്ഞ് നേരെ റെഡ്ഡി സാറിൻ്റെ ക്യാബിനിലേക്ക് ചെന്നു, അവിടെ ഒരു ചെയറിൽ അങ്കിത ഇരിപ്പുണ്ട്.
ഞാൻ: ഡോക്ടർ, ഇന്ന് മഹാദേവപുര ഉള്ള ഒരു കൺസ്ട്രക്ഷൻ സൈറ്റ് ആണ് ലൊക്കേഷൻ, 460 ആൾക്കാർ ഉണ്ട്. രണ്ടു ടീം ഒരുമിച്ച് ഒരേ ലൊക്കേഷനിൽ ചെയ്യാം.
അങ്കിത: ഏതു ടീം എവിടെ ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചോളാം. ആരെ കണ്ടോ ആര് തന്നോ എന്ന് എനിക്ക് അറിയണ്ട. നാളെ മുതൽ രണ്ടു ലൊക്കേഷൻ വേണം. ഒരുമിച്ച് ഉള്ള ഉണ്ടാക്കൽ വേണ്ട.
ശെരി എന്ന് തല കുലുക്കി, കൂടുതൽ ഒന്നും മിണ്ടിയില്ല. ഞാൻ പുറത്തേക്ക് ഇറങ്ങി കാറിൽ വന്നു ഇരുന്നു, എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ രമ്യയും കവിതയും കാറിലേക്ക് വന്നു കൂടെ ജോസ്‌നയൂം ഉണ്ടായിരുന്നു.
കവിത: എന്ത് പറ്റി അഖി, എന്താ മുഖം വല്ലാതെ ഇരിക്കുന്നത്.? ക്യാഷ് ക്രെഡിറ്റ് ആയില്ലേ.?