രമ്യ: (എൻ്റെ കവിളിലൂടെ ഒന്ന് തലോടി താടിയിൽ പിടിച്ചു ഒന്ന് വലിച്ചു) ശെരിയ. എന്തോ ഒരു സങ്കടം ഉണ്ടല്ലോ ഏട്ടൻ്റെ മുഖത്ത്..
ഞാൻ: ഒന്നും ഇല്ലട. ടീം Shuffle ചെയ്തപ്പോൾ എന്തോ പോലെ. ക്യാഷ് വന്നിട്ടുണ്ട്, താങ്ക്സ് ഡിയർ.
കവിത: ചെ.. അയ്യേ… ഇതിനാണോ ഇത്ര ടെൻഷൻ. ഒരു week അല്ലേ ഉള്ളൂ, സാരമില്ല. എല്ലാ ദിവസവും വർക്ക് കഴിഞ്ഞു ഈവനിംഗ് എന്നും നമുക്ക് പഴയത് പോലെ അടിച്ചു പൊളിച്ചു നടക്കാം, പോരെ.
ഞാൻ ഒന്ന് ചിരിച്ചു.
ജോസ്‌ന: ഇതെന്താ ഇങ്ങനെ. എല്ലാവരും കട്ട close ആണല്ലോ. Colleagues ഇത്രേം അടുത്ത് ഇടപഴകുന്നത് ആദ്യമായി കാണുകയാണ്.
രമ്യ: ഞങൾ മൂന്ന് പേരും കട്ട ഫ്രണ്ട്സ് ആണ്.
ജോസ്‌ന: ഞാൻ ഡ്യൂട്ടി ചെയ്ത് ഹോസ്പിറ്റലിൽ ഡോക്ടർക്ക് ഭയങ്കര ഈഗോ ആയിരുന്നു. എന്നും വഴക്ക്, എത്ര നന്നായി വർക്ക് ചെയ്താലും എന്തേലും കുറ്റം ചുമത്തി ചീത്ത പറയും. സഹികെട്ട് ഞാൻ resign ചെയ്യാൻ ചെന്നപ്പോൾ ആണ് ശ്യാമള മാഡം ഇങ്ങോട്ട് മാറ്റി തന്നത്. ഇപ്പൊ ഒരു ആശ്വാസം.
കവിത: ഇവിടെ അങ്ങനെ ഒന്നും ഇല്ല. എല്ലാവരും ഒരുമിച്ച് ഹാപ്പി ആയി വർക്ക് ചെയ്തു തീർക്കും.
അപ്പോള് അങ്കിതയൂം ഫരീദയൂം വിഘ്നേഷും വന്നു. രണ്ട് കറുകളിൽ ആയി ലൊക്കേഷനിലേക്ക് പുറപ്പെട്ടു. അങ്കിത കവിതയോടും ബാക്കി ഉള്ളവരോടും നന്നായി പെരുമാറുന്നുണ്ട്, ഞാൻ നോക്കുമ്പോൾ ഭയങ്കര ഗൗരവം നടിക്കുന്നു. എനിക്ക് എന്തോ ഒറ്റപ്പെട്ട പോലെ ഒരു ഫീൽ, ചെയ്ത തെറ്റിൻ്റെ കുറ്റബോധവും. PPE കിറ്റിൽ നിന്നിരുന്ന രമ്യ എൻ്റെ മുഖത്തെ സങ്കടം കണ്ടിട്ട് അടുത്തേക്ക് വന്നു..