രമ്യ: (എല്ലാവരും കേൾക്കെ) ഏട്ടാ… റെഡ്ഡി സാർ എട്ടനോട് ഒന്ന് ചെന്നു കാണാൻ പറഞ്ഞിരുന്നു, ഇപ്പോള ഓർത്തത്. ഏട്ടൻ ഹോസ്പിറ്റലിൽ പോയി ഒന്ന് കണ്ടേക്ക്. ടെസ്റ്റിംഗ് തീരാൻ ആവുമ്പോൾ ഞാൻ വിളിക്കാം..
അങ്കിത: എന്തായാലും ടെസ്റ്റിംഗ് കഴിഞ്ഞു അങ്ങോട്ട് അല്ലെ പോണത്. അപ്പോള് കണ്ടാൽ പോരെ.
കവിത: പോക്കോട്ടെ ഡോക്ടർ. എന്തേലും അത്യാവശ്യം ആണെലോ.
ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി, ആദ്യം ഒരു സിഗററ്റ് കത്തിച്ചു വലിച്ചു. ഹോസ്പിറ്റലിൽ പോയി ചുമ്മാ ചുറ്റി കറങ്ങി ടെസ്റ്റിംഗ് കഴിയാറായപ്പോൾ തിരിച്ചു വന്നു എല്ലാവരെയും പിക് ചെയ്തു. Samples എല്ലാം റെഡി ആക്കി വെച്ചു ഞാൻ വേഗം ഹോസ്പിറ്റലിൽ നിന്നും സ്കൂട്ട് ആയി. പുറത്തെ ചായ കടയുടെ മുൻപിൽ കാർ പാർക്ക് ചെയ്തു കവിതയും രമ്യയെയും വിളിച്ചു. അവർ അവിടേക്ക് വന്നു കാറിൽ കയറി ചുമ്മാ കറങ്ങാൻ പോയി.
രമ്യ: ജോസ്‌നക്ക് നന്നായി പിടിച്ചു നമ്മളെ. കറങ്ങാൻ പോകുമ്പോൾ അവളെയും കൂട്ടുമോ എന്നൊക്കെ ചോദിച്ചു. നിങ്ങളോട് രണ്ടു പേരോടും ചോദിച്ചിട്ട് പറയാം എന്ന് ഞാൻ പറഞ്ഞു.
കവിത: ഞാൻ അവളോട് സംസാരിച്ചു. കഷ്ടമാണ് അവളുടെ കാര്യം. പഠിക്കുന്ന കാലത്ത് ഒരു affair, അതു പിന്നെ എല്ലാവരെയും വെറുപ്പിച്ചു ഒരു കല്യാണം. ഒരു മാസം തികയും മുമ്പേ ഒരു ആക്സിഡൻ്റിൽ അവൻ പോയി, ഇവൾക്ക് ആരും ഇല്ലാതെ ആയി. അന്ന് ഒരു മഠത്തിലെ സിസ്റ്റർ ആണ് അഭയം കൊടുത്തത്. ഈ അടുത്താണ് വീട്ടിലേക്ക് പോയത്.
രമ്യ: പാവം.. നമ്മുടെ കൂടെ ഇടക്കു കറങ്ങാൻ ഒക്കെ വിൽക്കാം ല്ലെ.?