കവിതയും ഞാനും അതിനോട് സമ്മതിച്ചു. കുറച്ച് നേരത്തെ കറക്കത്തിന് ശേഷം എല്ലാവരും പിരിഞ്ഞു. ഞാൻ pg യിൽ എത്തി നല്ല ഫിറ്റ് ആയി ഫുഡ് കഴിച്ചു കിടക്കാൻ ഉള്ള പരിപാടി ആണ്. അങ്കിതയുടെ കോൾ വന്നു, ഞാൻ അറ്റൻഡ് ചെയ്തില്ല, നിർത്താതെ വിളിച്ചു കൊണ്ടിരിക്കുന്നു. ഞാൻ അറ്റൻഡ് ചെയ്തു…
ഞാൻ: ഹലോ…
അങ്കിത: who the bloody hell you are, phone വിളിച്ചാൽ അറ്റൻഡ് ചെയ്യാതെ ഇരിക്കാൻ നിൻ്റെ കൈക്ക് അകത്തു എന്താ കുരു ആണോ. നിന്നോട് ഞാൻ പറഞ്ഞില്ലേ നാളത്തെ ലൊക്കേഷൻ details വേണം എന്ന്. Why you are not updating me ?
എൻ്റെ സകല കണ്ട്രോളും വിട്ടു.
ഞാൻ: നിങൾ ആരാ പെണ്ണുമ്പുള്ളേ എന്നോട് തട്ടി കേറാൻ. ഡോക്ടറും ഹെൽപ്പറും അങ്ങ് ഹോസ്പിറ്റലിൽ. ചുമ്മാ എന്നോട് ചൊറിയാൻ വന്നാൽ ഉണ്ടല്ലോ ഞാൻ കാലേ വാരി ഭിത്തിയിൽ അടിക്കും, പിന്നെ നിന്നെ വടിച്ചു എടുക്കേണ്ടി വരും. ഫോൺ വെക്കടി ….
ഇതും പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്തു. അവള് വീണ്ടും വിളിച്ചു, ഫോൺ സൈലൻ്റ് മോഡ് ആക്കി ഞാൻ കിടന്നു ഉറങ്ങി.
രാവിലെ ഒരു 10 മണിയോട് കൂടി ഹോസ്പിറ്റലിൽ എത്തി. എന്നെ കണ്ടപ്പോൾ ജോസ്‌ന ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു. അവളുടെ ചിരി കാണാൻ നല്ല ഭംഗി ആണ്. ഇടത്തെ കവിളിൽ വലിയ ഒരു നുണക്കുഴി വരും, അമല പോളിൻ്റെ കണ്ണുകളും കവിളുകളും ആണ് അവൾക്ക്, അരക്ക് മേലെ നിൽക്കുന്ന നല്ല കട്ടിയുള്ള മുടി.
ജോസ്‌ന: ഏട്ടാ… അങ്കിത മാഡം അന്വേഷിച്ചിരുന്നു. പിന്നെ…. ഇന്ന് രാവിലെ ഏട്ടൻ്റെ നമ്പറിൽ ഒരു ഗുഡ് മോണിംഗ് അയച്ചിരുന്നു, നോക്കിയില്ലല്ലോ. അതാ എൻ്റെ നമ്പർ, സേവ് ചെയ്തേക്ക്.