അങ്കിത: ഓ.. കൂട്ടുകാരികളെ പറഞ്ഞപ്പോൾ നൊന്തോ.? എൻ്റെ അടുത്ത് ഈ മുഷ്ടി ചുരുട്ടലും പല്ല് കടിക്കലും ഒന്നും വേണ്ട.
ഞാൻ ഒന്നും മിണ്ടാതെ തിരിച്ചു വന്നു കാറിൽ ഇരുന്നു. കുറച്ച് കഴിഞ്ഞ് ഫരീദ എൻ്റെ അടുത്തേക്ക് എത്തി.
ഫരീദ: ഡാ… A small change, ഞാൻ ഇന്ന് കവിത ഡോക്ടറുടെ ടീമിൽ ആണ്. നീയും ജോസ്‌നയൂം അങ്കിത ഡോക്ടറും വേറെ ഏതോ ലൊക്കേഷൻ ആണ്.
ഞാൻ ഒന്നും മിണ്ടിയില്ല. കവിതയും രമ്യയും ഫരീദയും വിഘ്നേഷും ബൈ പറഞ്ഞു സുരേഷിൻ്റെ വണ്ടിയിൽ കയറി ലൊക്കേഷനിലേക്ക് പുറപ്പെട്ടു. അല്പം കഴിഞ്ഞ് ജോസ്‌ന ടെസ്റ്റിംഗ് കിറ്റ് എല്ലാം എടുത്ത് കാറിൽ വന്നിരുന്നു, പിറകെ അങ്കിതയും എത്തി. ലൊക്കേഷനിൽ എത്തിയപ്പോൾ എല്ലാവരും വരുന്നെ ഉള്ളൂ. പിന്നെയും ഒരു മണിക്കൂർ വെയിറ്റ് ചെയ്യണം. എല്ലാവരും കാറിൽ തന്നെ ഇരുന്നു.
എനിക്കൊരു കോൾ വന്നപ്പോൾ പുറത്ത് ഇറങ്ങി അറ്റൻഡ് ചെയ്തു. ശ്യാമള മാഡം ആയിരുന്നു അത്.
ശ്യാമള മാഡം: ഗുഡ് മോണിംഗ് അഖിൽ. എന്തുണ്ട് വിശേഷം.? അങ്കിത അവിടെ ജോയിൻ ചെയ്തില്ലേ.? അവള് എന്നെ ശല്യം ചെയ്ത് കരഞ്ഞു നിലവിളിച്ചു വാങ്ങിച്ചതാ അങ്ങോട്ട്, actually അവൾക്ക് അവലഹല്ലിയിൽ ആയിരുന്നു posting. നിന്നെ ഭയങ്കര ഇഷ്ടമായി, വാ തോരാതെ സംസാരിച്ചു. നിൻ്റെ കൂടെ അവള് സേഫ് ആണെന്നും ഹാപ്പി ആണെന്നും പറഞ്ഞു. നന്നായി നോക്കിക്കോണേ അവളെ.
ഞാൻ: എന്നെ പറ്റി തന്നെ ആണോ മാം?
ശ്യാമള മാഡം: നീ എന്താ അങ്ങനെ ചോദിക്കുന്നെ. അവള് എല്ലാവരെയും ഒരു ഡിസ്റ്റൻസിൽ ആണ് നിർത്താറ്, ആരെയും അങ്ങനെ വിശ്വസിക്കില്ല. അവൾക്ക് അങ്ങനെ കംഫർട്ട് തോന്നണേൽ അതു അത്ര വിശ്വാസവും ഇഷ്ടവും ഉള്ളത് കൊണ്ടാണ്. ഞാൻ നിന്നെ വിളിച്ച് ഇതൊക്കെ പറഞ്ഞത് അവളോട് പറയണ്ട.