ഞാൻ: എന്ത് ചെയ്യാം മോളെ… ഇതാണ് ജീവിതം, കുറെ കാലം കൂടെ ഉണ്ടാകും പിന്നെ പിരിഞ്ഞു പൊയല്ലേ പറ്റൂ…
അങ്കിത എന്നെ നോക്കി ഇരിക്കുക ആണ്, ചുണ്ടുകൾ വിറക്കുന്നുണ്ട്. കോൾ ചെയ്യാൻ എന്ന ഭാവേന അവള് പുറത്തേക്ക് ഇറങ്ങി.
കുറച്ച് കഴിഞ്ഞപ്പോൾ ടെസ്റ്റിംഗ് ക്യാമ്പ് തുടങ്ങി. ഞാൻ ഡാറ്റാ എൻട്രി ചെയ്യുക ആണ്, ജോസ്‌ന PPE കിറ്റിൽ നിന്നു കൊണ്ട് samples എടുക്കുന്നു. അങ്കിത എല്ലാം നോക്കി ദൂരെ മാറി നിൽക്കുന്നു, കുറച്ച് കഴിഞ്ഞപ്പോൾ എൻ്റെ അടുത്ത് വന്നു ഇരുന്നു.
അങ്കിത: (ശബ്ദം വളരെ താഴ്ത്തി) അഖിൽ, എനിക്ക് നിന്നോട് സംസാരിക്കണം.
ഞാൻ: ജോസ്‌ന.. ക്യൂവിൽ നിൽക്കുന്ന ആ മൂന്നാമത്തെ ആൾക്ക് മൂക്കിൽ ചെറിയ പ്രശ്നം ഉണ്ട്. So, nasal swab ചെയ്യുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ.
ജോസ്‌ന: ok ഏട്ടാ
അങ്കിത: (ശബ്ദം വളരെ താഴ്ത്തി) അഖിൽ, നിന്നോടാണ് ഞാൻ പറയുന്നത്… എനിക്ക് സംസാരിക്കണം എന്ന്. നീ ഒന്ന് ഫ്രീ ആവണം ഇന്ന്.
ഞാൻ: (ശബ്ദം താഴ്ത്തി) മാഡം, എനിക്കൊന്നും സംസാരിക്കാൻ ഇല്ല. ഞാൻ maximum one week കൂടി ഇനി ഇവിടെ ഉണ്ടാകൂ. So, അതു വരെ തല്ല് കൂടാനും ഒന്നും താൽപര്യം ഇല്ല. പിന്നെ എൻ്റെ അടുത്ത് നിന്നും ഒരു തെറ്റ് സംഭവിച്ചു, I’m Sorry.
അങ്കിത: please. Evening ഒന്നു ഫ്രീ ആവൂ.
ഞാൻ: പറ്റില്ല മാഡം. നിങ്ങളോട് സംസാരിക്കാൻ തന്നെ എനിക്ക് താൽപര്യം ഇല്ല. നാളെ ഞാൻ റെഡ്ഡി സാറിന് resign ലെറ്റർ കൊടുക്കുക ആണ്. എന്നോട് സംസാരിക്കാൻ വരണ്ട.