അവളുടെ കണ്ണുകൾ നിറയുന്നു കാഴ്ച ഞാൻ കണ്ടൂ. അതു തുടച്ചു കൊണ്ട് അവള് എഴുന്നേറ്റു പോയി. ജോസ്‌ന ഇതൊന്നും കണ്ടില്ല, പുള്ളി സീരിയസ് ആയി സാമ്പിൾ എടുക്കുന്ന തിരക്കിൽ ആണ്. 12 മണിക്കുള്ളിൽ samples എടുത്ത് ഞങൾ കവിത ഉള്ള ലൊക്കേഷനിലേക്ക് പുറപ്പെട്ടു. 15 മിനുട്ടിൽ അവിടെ എത്തി.
ഭയങ്കര ക്യൂ ആയി ആൾക്കാർ ഉണ്ട്. രമ്യ ഒറ്റക്ക് ആണ് PPE കിറ്റിൽ ഉള്ളത്. അതു കണ്ട് ജോസ്‌ന വേഗം PPE കിറ്റ് ഇട്ടു രമ്യയെ സഹായിക്കാൻ ചെന്നു. ഞാൻ കവിതയുടെ അടുത്ത് ചെന്നു ഇരുന്നു, അങ്കിതയും അവിടെ വന്നു.
അങ്കിത: (കവിതയോട്) കവിത, എനിക്ക് JC ഓഫീസിൽ ഒന്ന് പോണം. Appointment Letter ഒന്ന് വാങ്ങണം, അവിടെ റെഡി ആണ്. ഞാൻ അഖിലിനെ കൂട്ടി പോട്ടെ. ശ്യാമള ആൻ്റിക്ക് അഖീലിനെ കാണണം എന്ന് പറഞ്ഞിരുന്നു. ഇവിടുത്തെ പരിപാടി കഴിയും മുമ്പ് ഇങ്ങു എത്താം.
കവിത: അതിനു എന്താ മാഡം, നിങൾ പോയി വാ.
അങ്കിത എഴുന്നേറ്റു നടന്നു. ഞാൻ കവിതയോടു ബൈ പറഞ്ഞു അവളുടെ പിറകെ നടന്നു ചെന്നു കാറിൽ കയറി വണ്ടി JC office ലക്ഷ്യമാക്കി നീങ്ങി.
JC ഓഫീസ് എത്തുന്നത് വരെ ഞാൻ ഒന്നും മിണ്ടിയില്ല. അവള് എന്തോ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്, ഞാൻ മുഖം കൊടുക്കാതെ ഡ്രൈവ് ചെയ്യുന്നുണ്ട്. പാർക്കിങ് ഗ്രൗണ്ടിൽ കാർ നിർത്തി ഇറങ്ങാൻ നേരം അവള് എൻ്റെ കയ്യിൽ പിടിച്ചു. അവളുടെ കൈകൾ നന്നായി വിറക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ നോക്കി, കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്.
ഞാൻ: കൈ വിട്. ഞാൻ പോയി ശ്യാമള മാഡത്തിനെ കാണട്ടെ, യാത്ര പറയണം.