ഞാൻ: (ഒന്ന് ചിരിച്ചു) ആര് പറഞ്ഞു ഞാൻ പോകുന്നു എന്ന്. ഞാൻ ചുമ്മാ ഒരു നമ്പരിട്ടതല്ലേ.
അങ്കിത കണ്ണുകൾ തുടച്ചു അദിശയത്തോടെ എന്നെ നോക്കി.
ഞാൻ: ഞാൻ പോന്നൊന്നും ഇല്ല. ഇവിടെ തന്നെ ഉണ്ടാകും. എനിക്ക് ഒരു സംശയം തോന്നി, അതു കൊണ്ട് ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കി. പക്ഷേ ഇത്ര പെട്ടന്ന് വിജയിക്കും എന്ന് കരുതിയില്ല.
അവൾക്ക് ദേഷ്യം വന്നു.
അങ്കിത: തെമ്മാടി. ഞാൻ വല്ല അറ്റാക്കും വന്നു ചത്തേനെ. രണ്ടു ദിവസം നിന്നെ ഇരിറ്റേറ്റ് ചെയ്തു എൻജോയ് ചെയ്യുക ആയിരുന്നു.
ഞാൻ: കളി നന്നായിരുന്നു, പക്ഷെ കളിച്ച ആൾ മാറി പോയി.
ഞാനും അവളും ഒന്ന് ചിരിച്ചു.
ഞാൻ: കഴിഞ്ഞല്ലോ. ഇനി തിരിച്ചു പോകമല്ലോ. ?
അങ്കിത പെട്ടന്ന് എന്നെ കെട്ടി പിടിച്ചു കവിളിൽ ഒരു ഉമ്മ തന്നു: ഇനി പോകാം.
അങ്ങനെ ഞങൾ തിരിച്ചു വന്നു എല്ലാവരെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി. 3 മണിയോട് കൂടി എല്ലാ പണികളും കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. അങ്കിത എൻ്റെ കാറിലേക്ക് വന്നു, കവിതയും രമ്യയും എൻ്റെ അടുത്ത് ഉണ്ടായിരുന്നു.
അങ്കിത: അഖിൽ എന്നെ ഒന്ന് ഹോട്ടൽ വരെ ഡ്രോപ്പ് ചെയ്യുമോ.? കുറച്ച് പണികൾ ഉണ്ട്, എല്ലാം പാക് ചെയ്തു ഇവിടെ ഒരു വീട്ടിലേക്ക് shift ചെയ്യണം.
രമ്യ: ഏട്ടാ, പോയിട്ട് വാ. ഞങൾ വീട്ടിൽ പോവാണ്.
കവിത: നല്ല വയറു വേദന ഉണ്ട്. എന്നെ ഒന്ന് വീട്ടിലേക്ക് ഡ്രോപ്പ് ചെയ്തു നീ ഡോക്ടറേ കൊണ്ട് പോയി വിടു..
രമ്യ നടന്നു pg യിലേക്ക് പോയി. കവിതയെ ഞാൻ ഡ്രോപ്പ് ചെയ്തു അങ്കിതയും ആയി ഹോട്ടലിലേക്ക് പുറപ്പെട്ടു. വഴിയിൽ മുഴുവൻ അങ്കിത എന്നെ നോക്കി ഇരുന്നു. ഹോട്ടലിൽ എത്തി റൂമിലേക്ക് ചെന്നു.