കവിത: അഖിൽ, പ്രശ്നം എന്ത് തന്നെ ആയാലും എന്നോട് പറ. താൽപര്യം ഇല്ലേൽ കുഴപ്പം ഇല്ല, but നീ ഇങ്ങനെ ഇരിക്കരുത്.
പ്രശ്നം എന്താണെന്ന് അറിയുന്നത് വരെ അവള് ഇതുപോലെ പല അടവും ഇറക്കും എന്ന് എനിക്ക് ഉറപ്പാണ്, അതു കൊണ്ട് ഒരു കള്ളം പറഞ്ഞു.
ഞാൻ: ഡാ… നിനക്ക് അറിയാലോ എൻ്റെ ഫിനാൻഷ്യൽ issues എല്ലാം. ഇന്നലെ ഒരാൾ എന്നെ വിളിച്ചു വളരെ മോശമായി സംസാരിച്ചു, ഈ week പണം കൊടുത്തില്ലേൽ വേറെ വിഷയത്തിലേക്ക് പോകും എന്നൊക്കെ പറഞ്ഞു. വൺ ലാഖ് വേണം urgent ആയി. അതാ ഞാൻ ഡെസ്പ് ആയ്ത്.
കവിത: ഇതാണോ ഇത്ര വലിയ വിഷയം.? ഞാൻ വിചാരിച്ചു നീ ആരെയോ റേപ്പ് ചെയ്തു എന്ന്.
സത്യത്തിൽ ഞാൻ ഒന്ന് ഞെട്ടി എങ്കിലും അതു പുറത്ത് കാണിച്ചില്ല. കവിത TV on ചെയ്തു റിമോട്ട് എൻ്റെ കയ്യിൽ തന്നിട്ട് ഫോൺ എടുത്ത് പുറത്തേക്ക് പോയി. ഒരു പത്തു മിനുട്ട് കഴിഞ്ഞ് തിരിച്ച് വന്നു എൻ്റെ അടുത്ത് ഇരുന്നു.
കവിത: നാളെ ഒരു 11 മണിക്ക് നിൻ്റെ അക്കൗണ്ടിൽ 1 lakh വരും, പോരെ.? എൻ്റെ ബ്രദർ അയച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട്. നീ പതിയെ തിരിച്ചു തന്നാൽ മതി. ഇനി നിനക്ക് ഒന്ന് normal ആയിക്കൂടെ.?
ഞാൻ ഒന്ന് ചിരിച്ചു. അവള് എൻ്റെ കവിളിൽ ഒന്ന് നുള്ളി.
കവിത: നിനക്ക് ഞാൻ ഒരു സാധനം കൊണ്ട് വന്നിട്ടുണ്ട്.
വേഗം എഴുന്നേറ്റു റൂമിലേക്ക് ചെന്നു ഒരു ഫുൾ ഓൾഡ് മങ്ക് കുപ്പിയും ആയി എൻ്റെ അടുത്തേക്ക് വന്നു.
കവിത: ഇതാ നിൻ്റെ favourite സാധനം. ഒരെണ്ണം ഒഴിക്കട്ടെ.?