ടോണി എല്ലാവർക്കും ചായ എടുത്ത് കൊടുത്തു. ഷംസുവിനും കൊടുത്തു. അപ്പഴും അവൻ അതേ നോട്ടം.
ടോണി കണ്ണുകൾ കൊണ്ട് എന്തേ എന്ന് ആംഗ്യം കാണിച്ചു. പെട്ടെന്നവൻ തല ചെരിച്ച് പുറത്തേക്ക് നോക്കി.
ഒരു ബൈക്ക് വരുന്ന ശബ്ദം കേട്ട് കറിയാച്ചൻ തല പുറത്തേക്കിട്ട് നോക്കി.
വാർഡ്മെമ്പർ ബിനോയി വണ്ടി നിർത്തിയിറങ്ങി.
“” എന്താടാ മാത്തുക്കുട്ടീ.. നിന്റെ കച്ചോടം പൂട്ടിയോ… ?
വിവരങ്ങളൊക്കെ ഞാനറിഞ്ഞു..
എന്നിട്ടെവിടെ കട മുതലാളി.. ഒന്ന് പരിചയപ്പെട്ടില്ലല്ലോ.. ‘“
കടയിലേക്ക് കയറിക്കൊണ്ട് ബിനോയി
പറഞ്ഞു.
ആളിവിടെത്തന്നെയുണ്ടെന്ന് മാത്തുക്കുട്ടി കണ്ണുകൾ കൊണ്ട് താളം കാട്ടി.
അപ്പോഴാണ് ബെഞ്ചിലിരുന്ന് ചായ ഊതിക്കുടിക്കുന്ന ടോണിയെ ബിനോയി കണ്ടത്.
ഉടനെ ഒരു രാഷ്ട്രീയക്കാരന്റെ കൗശലത്തോടെ നന്നായൊന്ന് ചിരിച്ച് ടോണിയുടെ നേരെകൈ നീട്ടി.
“ഹലോ… ഞാൻ ബിനോയി.. ഇവിടുത്തെ വാർഡ് മെമ്പറാണ്.. ടോണിയെന്നാണല്ലേ പേര്… ?”
ബിനോയിയുടെകൈ പിടിച്ച് കൊണ്ട് പുഞ്ചിരിയോടെ ടോണി തലയാട്ടി.
അവിടെയും അവന്റെ പ്രതിക്ഷ പാടേ തെറ്റി..
വെള്ളയും, വെളളയും ഇട്ട് ഘനഗാംഭീര്യമുള്ള ഒരു ആജാനുബാഹുവിനെപ്രതീക്ഷിച്ച ടോണി കണ്ടത്, മാത്തുക്കുട്ടിയുടെ അതേ പ്രായമുള്ള, നല്ല കളർഫുൾ ഷർട്ടും, ജീൻസുമിട്ട നല്ല സുമുഖനായ ഒരു ചെറുപ്പക്കാരനെയാണ്..
“” അപ്പോ ടോണിച്ചാ.. വളരെ നല്ല കാര്യമാണ് ടോണിച്ചൻ ചെയ്യുന്നത്.. ഇവിടെ ഒരുപാട് ഫ്രീക്കൻമാരോട് ഞാൻ പറഞ്ഞതാണ് ഇവിടെയൊരു കട തുടങ്ങാൻ..അപ്പോ ഒരുത്തനും കച്ചവടത്തിന് താൽപര്യമില്ല..
പിന്നെ എന്റെ സഹായം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറയണം കേട്ടോ…”