ഷംസുവിനെ അവന്റെ വീട്ടിലിറക്കി മാത്തുക്കുട്ടി പോയി.
ഷംസുവിനെ കണ്ട് റംലയുടെ മക്കൾ ഓടി വന്നു. അവൻ വരുമ്പോൾ കുട്ടികൾക്ക് എന്തെങ്കിലും കൊണ്ട് വരും. ഇന്നും അവൻ കൊണ്ടുവന്നിട്ടുണ്ട്..
അവൻ എല്ലാർക്കും മിഠായി വിതരണം ചെയ്തു.. റംല സന്തോഷത്തോടെ അത് നോക്കി നിന്നു.
സമദിന്റെ കയ്യിൽ നിന്നും ഇത് വരെ അവർക്ക് ഒന്നും കിട്ടിയിട്ടില്ല. ഇവനാണെങ്കിൽ എപ്പോ വീട്ടിലേക്ക് വരുമ്പഴും കുട്ടികൾക്ക് മിഠായി കൊണ്ടുവരും. അത് കൊണ്ട് തന്നെ സമദിനേക്കാൾ മക്കൾക്കിഷ്ടവുംഇവനെത്തന്നെ..
നിലത്തിരിക്കുന്ന ചെറിയ കുട്ടിയെ ഒന്ന് കൊഞ്ചിച്ച് എഴുന്നേറ്റ ഷംസു കണ്ടത് ചുവരിൽ ചാരി തന്നെയും നോക്കിയിരിക്കുന്ന ഇത്തയെയാണ്.
അവൻ പോക്കറ്റിലൊന്ന് തപ്പി നോക്കി. ഒരു മിഠായി കൂടിയുണ്ട്. അതെടുത്തവൻ റംലക്ക് നീട്ടി.
“” ഇതെന്റെ ഇത്താക്ക്… “
റംല സന്തോഷത്തോടെ അത് വാങ്ങി.
“” എടാ ഷംസുദ്ധീനേ.. നീ എവിടെപ്പോയി കിടക്കുകയായിരുന്നെടാ ഹിമാറേ.. നിനക്ക് ചോറൊന്നും വേണ്ടേ.. ?“
അവനെ കണ്ട് നബീസു അടുക്കളയിൽ നിന്നും വിളിച്ച് ചോദിച്ചു.
“ ഞാൻ കഴിച്ചതാ ഉമ്മാ… മാത്തുക്കുട്ടിയോടൊപ്പം ടൗണിൽ പോയിരുന്നു. അവിടുന്ന് കഴിച്ചു…. “”
റംലയെ നോക്കി കണ്ണിറുക്കിക്കൊണ്ട് ഷംസു പറഞ്ഞു.
പെട്ടെന്ന് ഷംസുവിന്റെ പുറത്ത്
കൈല്കണ വന്ന് പതിച്ചു.
“പുറത്ത് പോയി കഴിക്കുന്നുണ്ടെങ്കിൽ ആ വിവരമൊന്ന് പറയണം.. ബാക്കിയുള്ളവർ ഇവിടെ ഉണ്ടാക്കിവെച്ച് കാത്തിരിക്കുന്നത് നിനക്കറിയില്ലേടാ ഇബ് ലീസേ…”
ഉമ്മാന്റെ കയ്യിലുള്ള കൈല് വീണ്ടും ഉയരുന്നത് കണ്ട് ഷംസു പുറം തടവിക്കൊണ്ട് മുറിയിലേക്കോടി.. അത് കണ്ട് റംല പൊട്ടിച്ചിരിച്ചു.