ഒന്നും പറയാതെ നിൽക്കുന്ന അവളെ ഒന്ന് നോക്കി
ഗിരീ… അകത്തേക്ക് വാ…
ഷട്ടറുകൾ ഉഴരുന്നതും വണ്ടികളും കൈയിൽ ആയുധവുമായി ആളുകളും അകത്തേക്ക് വരുന്നതും കൂടെ കണ്ടതും എല്ലാരുടെ മുഖത്തും ഭയം വർധിച്ചു അഫി കൈകളിൽ അവന്റെ തന്നെ ഷർട്ട് വലിച്ചുകീറി മുറുക്കികെട്ടി രക്തം നിൽപ്പിച്ചിരിക്കുന്നു അവനരികിൽ ചെന്നിരുന്നു
ജയിംസ്… എനിക്കെങ്ങനെ നിന്റെ പേരറിയും എന്നാവും നീ ഇപ്പൊ ചിന്തിക്കുന്നത്… അതവിടെ നിൽക്കട്ടെ… നീ എങ്ങനെയാണ് ഞങ്ങളെ റീച്ച് ചെയ്തത്…
മിണ്ടാതിരിക്കുന്ന അവനെ നോക്കി
ദേഹം നോവാതെ പെട്ടെന്ന് പറഞ്ഞാൽ നിനക്ക് നല്ലത് ഇല്ലെങ്കിൽ നിന്റെ ചേട്ടന്റെ അവസ്ഥയാവും നിനക്കും
ജയിംസ് : ഇവൾ വാട്സാപ്പിൽ നിങ്ങളോടൊപ്പം നിൽക്കുന്ന ഫോട്ടോ സ്റ്റാറ്റസിട്ടത് ഞങ്ങളെ കോളനിയിലെ ഒരു ചേച്ചി കണ്ടു… ചേച്ചിയാ എന്നെ വിളിച്ചുപറഞ്ഞത്… ഇവളെ നമ്പർ ചേച്ചി തന്നപ്പോ ഞാനിവളെ കോൺടാക്റ്റ് ചെയ്തു… അങ്ങോട്ട് വന്നാൽ (അഫിക്കുനേരെ അറ്റു പോയ കൈ ചൂണ്ടി) ഇവളുണ്ടാവും എന്ന് പേടിച്ച് നിങ്ങളിൽ ഒരാളെ ഇവിടെ എത്തിച്ചുതന്നാൽ പൈസ കൊടുക്കാം എന്ന് പറഞ്ഞപ്പോ ഇവൾ സമ്മതിച്ചു…
എന്നിട്ട് നീയാ ഫോട്ടോ ആർക്കൊക്കെ അയച്ചു
നിങ്ങളെ പറ്റി അറിയാത്തത് കൊണ്ട് ആരൊക്കെയാ നിങ്ങളെ ആളെന്ന് അറിയില്ലല്ലോ… അതുകൊണ്ട് ആർക്കും ഫോട്ടോ അയക്കാനോ ആരോടും നിങ്ങളെ പറ്റി അന്വേഷിക്കാനോ നിന്നില്ല…
എന്തായിരുന്നു നിങ്ങളുടെ പ്ലാൻ…
ജയിംസ് : ഒരാളെ ഇവിടെ കൊണ്ടുവന്നു കൊന്നാൽ കാണാനും ബോഡി വാങ്ങാനും ബാക്കിയുള്ളവർ വരും തിരിച്ചു പോവും വഴി ആക്സിഡന്റ് ആക്കി കൊല്ലാൻ ആയിരുന്നു… എന്നെ വിട്ടേക്ക് ഞാനിനി ഒന്നിനും വരില്ല…