ഗിരി : ഒക്കെ ഞങ്ങള് നോക്കിക്കൊള്ളാം…
ഉള്ളിൽ നിറഞ്ഞ മരണ ഭയത്തോടെ ഞങ്ങളെ നോക്കി നിൽക്കുന്ന ദിവ്യയോട് വണ്ടിയിൽ കയറാൻ പറഞ്ഞു ഞാൻ വണ്ടിലേക്ക് നടന്നു
അഫി : ഇക്കാ… അവളുമാര് എന്ത് ചെയ്യണമെന്ന്…
ടിക്കറ്റ് ക്യാൻസൽ ചെയ്തേക്കാൻ പറ…
വണ്ടി എയർപോർട്ട് ലക്ഷ്യമാക്കി നീങ്ങി
അവൾ അവരോട് സംസാരിച്ചു ഫോൺ വെച്ചു
ദിവ്യയെ ടാക്സിസ്റ്റാന്റിൽ ഇറക്കിവിട്ട് എയർ പോർട്ടിൽ ചെന്ന് അവരെ കണ്ടതും മൂന്നുപേരും ഓടിവന്നു കെട്ടിപിടിച്ചു നന്നായി പേടിച്ചിട്ടുണ്ട്
സാരോല്ല… പോവാം…
റിയ : പോവാ… നമുക്കിവിടെ വേണ്ട നാട്ടി പോവാം… ഇനിയും പ്രശ്നമാവും…
ഇല്ല… (അവളുടെ തലയിൽ തലോടി നെറ്റിയിൽ ഉമ്മവെച്ച്)ഇനി ഒരു പ്രശ്നോം ആവില്ല… ടെൻഷനാവണ്ട… നമുക്ക് പോവാം…
ലെച്ചു : അവളാകെ പേടിച്ചു… നിങ്ങൾ വരുന്നൂന്നു പറയും വരെ കരഞ്ഞോണ്ടിരിപ്പായിരുന്നു…
ആണോടീ…
ചേച്ചി വെറുതെ പറയുവാ…
അതെന്നെ എനിക്കറിഞ്ഞൂടെ എന്റെ പെണ്ണ് സ്ട്രോങ്ങാണെന്ന്… (അവളുടെ പേടി ഒപ്പമുള്ളവരോട് പറയാൻ കഴിയാതെ അവളെത്ര പേടിച്ചിട്ടുണ്ടാവുമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു അവളുടെ കവിളിൽ പിടിച്ച് വലിച്ചു) പേടിക്കണ്ടട്ടോ നിന്റെ ഇത്ത എന്നെ തൊടാൻ പോലും സമ്മതിച്ചില്ല അവളുത്തന്നെ ഫിനിഷ് ചെയ്തു…
ലെച്ചു : ഞങ്ങള് കേട്ടു…
മുത്ത് : കാക്കൂ… അതെന്താ ഈ സ്വീറ്റ്ഡെവിൾ…
വണ്ടിയിൽ കയറ് പോവുമ്പോ പറയാം…
വണ്ടി അമൃതയിലേക്കെടുത്തു
അത് കുറച്ച് പഴയ കഥയാ പണ്ടിവളിവിടെ പഠിക്കുന്ന കാലത്ത്… അപ്പൊ ഇവരെ കൂടെ പഠിക്കുന്നൊരു പെണ്ണ് ഒരുദിവസം ഇവളെ കോളേജിന് മുകളിന്ന് ചാടി മരിച്ചു… പോസ്റ്റ് മോർട്ടം ചെയ്തപ്പോഴാണവൾ പലപ്പോഴായി റേപ്പ് ചെയ്യപ്പെട്ട കാര്യവും അവൾ പ്രഗ്നെന്റ് ആണെന്ന കാര്യവും അറിയുന്നത്…