മുത്ത് : എന്നിട്ട്…
ഇന്ന് നമ്മളെ ഓടിച്ചവനില്ലേ… അവന്റെ ചേട്ടൻ അന്നിവിടത്തെ വലിയ പുള്ളിയാ… കൊച്ചി പോത്തൻ എന്നാ അവനെ അന്നിവിടെ വിളിച്ചോണ്ടിരുന്നത്… അന്നവനൊരു മുപ്പത്തഞ്ചു വയസ് കാണും… അന്നിവിടെ ഒരുവിധം സ്റ്റേഷനിലെല്ലാം അവന്റെ പേരിൽ കൊലപാതകമടക്കം കേസുമുണ്ട്… രണ്ടുവട്ടമായി പിടിക്കാൻ ചെന്ന പോലീസുകാരെ വെട്ടിയ കേസ് വേറെയും… മെയിൻ പ്രശ്നം അവനന്ന് താമസിക്കുന്ന കോളനിയായിരുന്നു അവിടെ കയറാൻ ഇവിടുത്തെ പോലീസുകാർക്ക് പോലും മടിയായിരുന്നു… അവരെ പറഞ്ഞിട്ടും കാര്യമില്ല തലേം വാലും ഇല്ലാത്തതുങ്ങള് അവിടെ പുറത്തൂനൊരാള് കയറിയാ കൊച്ചുങ്ങളെ കയ്യില് വരെ കത്തികൊടുക്കുന്ന ടീമാ… ആളെ മനസിലായപ്പോ അന്വേഷിച്ച പോലീസുകാരന്റെ ചൂടങ്ങു തണിഞ്ഞു… കേസിനെ പറ്റി ചോദിക്കാൻ ചെന്ന ഇവരോട് “കോളനി കയറി അവനെ പൊക്കാൻ ഞങ്ങളെകൊണ്ട് പറ്റില്ല ഞങ്ങക്കും കുടുംബവും കുട്ടികളും ഉള്ളതാ” എന്നയാള് തീർത്തങ്ങു പറഞ്ഞു ഇനി അയാക്കെന്തേലും പറ്റിയാ അന്വേഷണം കോപ്പ് എന്നും പറഞ്ഞു ഞങ്ങളെ നേരെ വന്നേക്കരുതെന്നിവളും പറഞ്ഞു… സ്റ്റേഷനിന്ന് ഇറങ്ങിയപാടെ എന്നെ വിളിച്ച് കാര്യം പറഞ്ഞപ്പോ നിങ്ങള് കേറി പൊട്ടിച്ചോ ഞങ്ങള് പിറകിനുണ്ടെന്ന് ഞാനും പറഞ്ഞു… ഇവളെ കൂടെ ഉള്ളോര് പേടിച്ചിട്ട് ഇറങ്ങാതിരുന്നപ്പോ… ഇവള് തന്നെ അങ്ങിറങ്ങി ചെന്നു ഞങ്ങള് ചെല്ലുമ്പോ ഇവള് ആറടി ഉയരോം ഒത്ത വണ്ണവുമുള്ള അങ്ങേരെ ബെൽറ്റിനടിച്ചോണ്ട് കോളനിടെ പാതി വരെ എത്തിയിട്ടുണ്ട് ചുറ്റിലും ഉള്ളവരെല്ലാം ചോര ഒലിപ്പിച്ചു കിടപ്പുണ്ട് ഡ്രെസ്സിലും മുഖത്തൊക്കെ അയാളേം ഒപ്പമുണ്ടായിരുന്നവരേം ചോരേം ഒലിപ്പിച്ചോണ്ട് ടൗണിക്കൂടെ ഇവളയാളെ ബെൽറ്റിനടിച്ച് കൊണ്ടുവരുമ്പോ അന്ന് ആ കാഴ്ച്ച കാണാൻ ഈ നാട് മൊത്തമുണ്ടായിരുന്നു കോളേജിന് മുന്നിൽ എത്തുമ്പോയേക്കും നടക്കാൻ കഴിയാത്ത അയാളെ നിസാരമായി ഒരു കൈയിൽ തൂക്കിയെടുത്ത് ആ പെണ്ണ് ചാടിച്ചത്ത അതേ സ്ഥലത്ത് അയാളെ കൊണ്ടിട്ടു സർജിക്കൽ ബ്ലേഡിന് കഴുത്തിൽ ഒറ്റ വര അന്നത്കണ്ടുനിന്ന കോളേജിലെ പിള്ളേരാരോ ഉറക്കെ ഡെവിൾ എന്ന് വിളിച്ചത് കേട്ട് വേറാരോ തിരുത്തി വിളിച്ചതാ സ്വീറ്റ് ഡെവിൾ എന്ന്… അവരെയും കുറ്റം പറയാൻ പറ്റില്ല ആ നേരത്തിവക്ക് ചെകുത്താന്റെ മുഖമായിരുന്നു നല്ല സുന്ദരിയായ ചെകുത്താന്റെ മുഖം…