വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

Posted by

മുത്ത് : അപ്പൊ അയാള് ചത്തോ…

ഹേയ് അപ്പൊ തന്നെ ട്രീറ്റ്മെന്റ് കിട്ടിയകൊണ്ട് ജീവൻ തിരിച്ചുകിട്ടി… പക്ഷേ ഇവള് കഴുത്തിൽ വരഞ്ഞ വരക്ക് കഴുത്തിനു തായേക്ക് ചലനമങ്ങു പോയി…

മുത്ത് : കേസൊന്നും ആയില്ലേ…

മുകളിന്ന് വിളിക്കേണ്ടവർ വിളിക്കുകേം പോലീസുകാർക്ക് മുൻപേ ഉള്ള കലിപ്പും എല്ലാം കൂടെ കേസില്ലാതെ ഒതുങ്ങി…

മുത്ത് : ഇത്താന്റെ കയ്യിങ്ങുതന്നെ (അവളുടെ കൈ പിടിച്ച് കുലുക്കി) എന്തായാലും നന്നായി ഇത്താ അയാക്കൊക്കെ അങ്ങനെ തന്നെ കിട്ടണം…

എങ്കി നമുക്ക് നാട്ടിലേക്ക് വിട്ടാലോ… നിങ്ങളെ ഇവിടുത്തെ പരിപാടി കഴിഞ്ഞില്ലേ…

അഫി : ഇല്ല ഇന്ന് ഒന്നൂടെ പോണം…

റിയ : ഒന്നും വേണ്ട പോവാം… എനിക്ക് പേടിയാവുന്നു…

അഫി : അവളെന്താ പറയുന്നേ…

വേണ്ട പോവാ… അവക്ക് പേടിയാവുന്നെന്ന്…

അഫി : എന്ത് പേടി മിണ്ടാതിരുന്നോണം… ഇന്നത് കയ്യാതെ ആരും എങ്ങോട്ടും പോണില്ല…

അവളുടെ പേടി നിറഞ്ഞ മുഖം കണ്ട് മുന്നോട്ട് നീങ്ങി അവളുടെ താടിയിൽ പിടിച്ച്

അഫി : നിനക്കെന്നെ വിശ്വാസമില്ലേ…

മ്മ്…

അഫി : ഏന്റെ ജീവൻ പോവാതെ നിങ്ങളെ ആരെയും ഒരാളും തൊടില്ല…

അവളുടെ സംസാരം കേട്ട് ഒന്നടങ്ങി എങ്കിലും റിയയുടെ മുഖത്ത് ഭയം മാറിയിട്ടില്ല

അഫി : സെലിന്റെ വീട്ടിലേക്കാണേ…

അതെങ്ങോട്ടാ…

അവൾ പറഞ്ഞു തന്ന വഴിയിലൂടെ മുന്നോട്ട് പോവേ

അല്ലെടീ ഇവിടെ എന്താ നിങ്ങൾക്ക് പരിപാടി…

അഫി : അത് പിന്നെ പറഞ്ഞുതരാം… ഇപ്പൊ നേരെ നോക്കി വണ്ടിയോടിക്ക് ചെക്കാ…

ലെച്ചു മുന്നോട്ട് കുനിഞ്ഞു ഏന്റെ കഴുത്തിൽ കൈ ചുറ്റി പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *