ഏന്റെ ഫോൺ അടിയുന്ന കേട്ട് ഞാൻ അവരെ നോക്കി ഫോൺ എടുത്തു സ്പീക്കറിൽ ഇട്ടു
ആദി : എടാ… നിങ്ങളെ കൂടെ വേറെ ആരേലുമുണ്ടോ…
ഇല്ല… എന്തെ…
ടെൻഷൻ ആവാനൊന്നുമില്ല… ഒരു ഫോൺ നിങ്ങളെ സൈം ലൊക്കേഷൻ കാണിച്ചുകൊണ്ട് ഇത്രയും സമയം ഞങ്ങൾക്കെല്ലാം കാൾ വന്നു… സംസാരിക്കുന്നത് ഒരു പെണ്ണാണ് സിം ആണേൽ റിയയുടെ പേരിലും… പെട്ടന്ന് ഫോൺ ഓഫായി മെയിൽ ഐഡി ഇല്ലാത്ത ലോക്കൽ ഫോൺ ആണ്… ഇനി വല്ല പണിയും…
അതിവരു നിങ്ങളെ കളിപ്പിച്ചതാ… വെറുതെ അതിന്റെ വാല് പിടിക്കണ്ട… പിന്നെ ആ നമ്പറും ഫോണും തപ്പണ്ട…
ഒക്കെ ഡാ…
ഫോൺ കട്ട് ചെയ്തതും മൂന്നും കൂടെ എന്നെ തിന്നാൻ വന്നു
അഫി : പറഞ്ഞില്ലേൽ നല്ല സുഗമുണ്ടാവും… കാലത്ത് കണ്ടില്ലേ അതുപോലെ ചിലപ്പോ ഒരു പടതനെ വരും അതോർത്താ ഞങ്ങൾ ആദ്യം തന്നെ ഇത് ശെരിയാവില്ലെന്ന് പറഞ്ഞേ… അത് വിട്ടേക്ക് എന്തായാലും കാര്യം അവർ അറിഞ്ഞില്ലല്ലോ നമുക്ക് അവിടെ എത്തിയിട്ട് നേരിട്ട് പറ്റിക്കാം…
റിയയുടെ വാ തോരാതുള്ള സംസാരം കേട്ടുകൊണ്ട് പോവും വഴി ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറി ഭക്ഷണത്തിനു ഓർഡർ കൊടുത്തത് പോലും റിയയാണ് ശെരിക്കും പറഞ്ഞാൽ ഞങ്ങൾക്ക് സംസാരിക്കാൻ അവസരം തരാതെ സംസാരിക്കുന്ന അവളെ കൊച്ചുകുട്ടിയുടെ ചേഷ്ടകളും സംസാരവും കൗതുകത്തോടെ കാണുന്നപോലെ ഞങ്ങൾ നോക്കി കണ്ടു
റിയ : ഇച്ചായാ…
എന്തോ…
റിയ : നമുക്ക് മതറിന്റെ അടുത്തൊന്നു പോയാലോ…
പോവാലോ… ഇപ്പൊ പോവും വഴി കയറിയിട്ട് പോവാം…
പറഞ്ഞപോലെ പോവും വഴി അവൾ അവിടുള്ള കുട്ടികൾക്കായും മതറിനായും പലഹാരങ്ങളും ഡ്രെസ്സും വാങ്ങി അവൾ പറഞ്ഞ വഴിയിലൂടെ ചെന്ന് തുരുമ്പെടുത്ത ഗേറ്റിനുമുന്നിൽ വണ്ടി ചെന്ന് നിൽക്കെ മുന്നിലെ ബോർഡിൽ മേരി മാതാ ഓർഫനേജ് എന്ന ബോർഡ് വായിച്ചുകൊണ്ട് ഗേറ്റ് തുറന്നുഞങ്ങൾ അകത്തേക്ക് കയറി അവളെ കണ്ട സന്തോഷത്തിൽ മദർ അവളെ കെട്ടിപിടിച്ചു വണ്ടിയിൽ നിന്നും പലഹാരങ്ങളും ഡ്രെസ്സും എടുത്ത് ഞങ്ങൾ പിറകെ ചെല്ലേ